വിജയ് മല്യയ്ക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ഡല്‍ഹി:2012 ഫെബ്രുവരിയിലെ വണ്ടിച്ചെക്ക് കേസില്‍ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് . നവംബര്‍ നാലിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാറണ്ട്.
ലണ്ടനില്‍ കഴിയുന്ന മല്യക്ക് വാറണ്ട് അയച്ചുകൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. നിരവധി തവണ ഉത്തരവിട്ടിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് വാറണ്ടയക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഏത് വിധേനയും പ്രതി കോടതിയില്‍ ഹാജരാകുന്നത് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.
മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് നല്കിയ ഒരു കോടിയുടെ ചെക്ക് മടങ്ങിയെന്ന പരാതിയിലാണ് കോടതി നടപടി. വണ്ടിച്ചെക്കുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് മല്യയുടെ പേരില്‍ കോടതിയുടെ പരിഗണനയിലുള്ളത്.
ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."