HOME
DETAILS
MAL
വ്യാജ അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിച്ച യുവാവ് അറസ്റ്റില്‍
backup
October 29 2019 | 17:10 PM
തിരുവല്ല: സോഷ്യല്‍ മീഡിയകളിലൂടെ ഇസ്ലാമിനെയും പ്രവാചകനേയും അവഹേളിച്ച യുവാവ് അറസ്റ്റില്‍. തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോണ്‍ മോനി (38) ആണ് അറസ്റ്റിലായത്. കേസില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു ഇയാള്‍ പ്രവാചകനെയും ഇസ്ലാമിനെയും അവഹേളിച്ചുകൊണ്ടിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട തിരുവല്ലയിലെ വിവിധ മുസ്ലിം സംഘടനകള്‍ നല്കിയ സംയുക്ത പരാതിയില്‍ ഇന്നു രാവിലെയാണ് അബ്രഹാമിനെ പിടികൂടിയത്. ഇന്നലെയാണ് തിരുവല്ല പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.
youth arrested for spreading religious propaganda
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."