ഊരുണര്‍ത്തലുമായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വടക്കന്‍ ജില്ലകളില്‍ 'ഊരുണര്‍ത്ത'ലും കുട്ടികളുമായി സംവാദവും സംഘടിപ്പിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഊരുണര്‍ത്തല്‍ പരിപാടി നടത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പൊതുജനങ്ങള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കമ്മിഷന്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ ഊരുണര്‍ത്തലിന്റെ ഭാഗമായി വിതരണം ചെയ്യുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. പ്രളയബാധിത ജില്ലകളിലെ ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക.
ഇന്ന് രാവിലെ 10.30ന് വയനാട് ജില്ലയിലെ ഊരുണര്‍ത്തല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗം എന്‍. ശ്രീല മേനോന്‍ അധ്യക്ഷയാകും. നാളെ കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ഊരുണര്‍ത്തല്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ ഊരുണര്‍ത്തല്‍ രാവിലെ 10ന് ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് മുഖ്യാതിഥിയാകും.
മലപ്പുറം ജില്ലയിലെ ഊരുണര്‍ത്തല്‍ രാവിലെ 10ന് മമ്പാട് ഐ.കെ ഓഡിറ്റോറിയത്തില്‍ ഊരുണര്‍ത്തല്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും.
നവംബര്‍ ഒന്നിന് കണ്ണൂര്‍ ഇരിട്ടി പായം കോളിക്കടവ് ഡോണ്‍ ബോസ്‌കോ എല്‍.പി സ്‌കൂളില്‍ രാവിലെ 10ന് കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഊരുണര്‍ത്തല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥി ആയിരിക്കും. അഡ്വ. വിനോദ്കുമാര്‍ സ്വാഗതവും ജില്ല ശിശു സംരക്ഷണ ഓഫിസര്‍ അബ്ദു റഹ്മാന്‍ നന്ദിയും പറയും. ഉച്ചയ്ക്കു ശേഷം കേളകത്ത് മൂന്നിന് ഊരുണര്‍ത്തല്‍ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."