ഓടകള്‍ തടസപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്നു
വെള്ളമുണ്ട: പഞ്ചായത്ത് ഓഫിസ് നിലകൊള്ളുന്ന വെള്ളമുണ്ട എട്ടെനാലില്‍ പൊതുജനങ്ങള്‍ക്ക് മൂക്ക് പൊത്തി യാത്ര. ഓടകള്‍ തടസപ്പെട്ട് മലിന ജലം റോഡരികില്‍ കെട്ടിക്കിടക്കുന്നതാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെയുള്ളവരെ മൂക്കു പൊത്തി ടൗണിലൂടെ നടക്കേണ്ട അവസ്ഥയിലാക്കിയത്.
ടൗണില്‍ നിന്നും ഓവുചാലിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളവും മറ്റ് മാലിന്യങ്ങളുമാണ് കുറ്റ്യാടി റോഡിലുള്ള ക്ഷീര സംഘം ഓഫിസിന് സമീപം കെട്ടിനില്‍ക്കുന്നത്. കല്ലോടി റോഡില്‍ നേരത്തെയുണ്ടായിരുന്ന ഓട പ്ലാസ്റ്റിക്കുകള്‍ നിറഞ്ഞും മണ്ണ്മൂടിയും തടസപ്പെട്ട് കിടക്കുകയാണ്. ഇതുകാരണം ഇവിടെയെത്തുന്ന വെള്ളം ഒഴുകിപ്പോകാതെ റോഡില്‍ പരന്നുകിടക്കുകയാണ്.
ഇതിലൂടെ കാല്‍നടയായും വാഹനത്തിലും പോകുന്നവരുടെ ദേഹത്ത് വെള്ളം തെറിക്കുന്ന അവസ്ഥയാണ് നിലവില്‍. വെള്ളംകെട്ടിക്കിടക്കുന്നത് മൂലം പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവും വമിക്കുകയാണ്. മഴക്കാലത്തിന് മുന്‍പ് ഓടകള്‍ തുറന്ന് വൃത്തിയാക്കാന്‍ നടപടിയുണ്ടാവണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വെള്ളമുണ്ട ഹൈസ്‌കൂള്‍, അങ്കണവാടി, മദ്‌റസകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ നടന്നുപോകുന്ന വഴിയാണ് മാലിന്യ വെള്ളത്താലും കൊതുക് വളര്‍ത്തല്‍ കേന്ദ്രമായും മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."