HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണം
backup
June 25 2017 | 17:06 PM
കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തതായി പരാതി.
തഴവ അമ്പലംമുക്കിന് സമീപം താമസിക്കുന്ന ജുനൈസിന്റെ വിടിന് നേരെ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ വീട് അടിച്ച് തകര്‍ത്തതായാണ് പരാതി. കഴിഞ്ഞ ദിവസം ജുനൈസും ആര്.എസ്.എസ് പ്രവര്‍ത്തകനായ അജയനും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചതെന്ന് സുചനയുണ്ടെങ്കിലും പൊലിസ് ഇക്കാര്യ സ്ഥിരീകരിച്ചില്ല.
അക്രമണത്തില്‍ വീടിന്റെ രണ്ട് ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."