കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിൽ; കൂടെയുള്ളവരുടെ വാഹനം കടത്തിവിടില്ലെന്ന് പൊലിസ്, അംഗീകരിക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍
നിലയ്ക്കൽ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടൊപ്പമുള്ള സംഘത്തെ പമ്പയിലേക്ക് കടത്തി വിടാത്തതിൽ ശബരിമലയിൽ പ്രതിഷേധം. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുളളവർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ പോകാം എന്നും പൊലിസ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് മന്ത്രിയും കൂടെയുള്ള ബി.ജെ.പി നേതാക്കളും പ്രതിഷേധിച്ചത്. എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ ബി.ജെ.പി നേതാക്കളും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കവുമുണ്ടായി.
അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു. സർക്കാർ വാഹനങ്ങളിൽ മാത്രമേ ഭക്തർ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണനും പൊൻ രാധാകൃഷ്ണനൊപ്പം ഉണ്ട്.
കെ.എസ്.ആർ.ടി.സി ബസ് കടത്തിവിടുന്ന സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ടല്ലോ എന്നായിരുന്നു മന്ത്രി എസ്.പിയോട് ചോദിച്ചത്. യുവതീപ്രവേശം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ അതിലേക്ക് കടക്കാനാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."