സി.പി.എം-ബി.ജെ.പി ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി
വൈക്കം: ചെമ്മനാകരി പ്രദേശത്ത് ബി.ജെ.പിയും സി.പി.എമ്മും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് അവസാനിപ്പിക്കണമെന്നും പൊലിസ് നിക്ഷ്പക്ഷമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി. എ.കെ സോമന്‍ സ്മൃതിവേദിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച എ.കെസോമന്‍ സ്മാരക എസ്.എസ്.എല്‍.സി അവാര്‍ഡ് ദാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പൊലിസ് നടപടികള്‍ ക്രമസമാധാനത്തെ താറുമാറാക്കാനേ ഉപകരിക്കൂ. കുറ്റവാളികള്‍ ആരായാലും അവര്‍ത്തെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം ജനങ്ങള്‍ തന്നെ പൊലിസിനെ കുറ്റപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി ഓര്‍മപ്പെടുത്തി. രാഷ്ട്രീയ രംഗത്തും ട്രേഡ് യൂണിയന്‍ രംഗത്തും നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന എ.കെ.സോമന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലയോലപ്പറമ്പില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സ്മൃതിവേദി ചെയര്‍മാന്‍ വി.കെ ശശിധരന്‍ അധ്യക്ഷനായി. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അതുല്‍ ബാബുവിനും, എം.ജി യൂനിവേഴ്‌സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗായത്രി ദേവിക്കും, ബി.എസ്‌സി ബോട്ടണിയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നീതു പോളിനും അവാര്‍ഡ് നല്‍കി ആദരിച്ചു.
കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി നേതാവ് തോമസ് കല്ലാടന്‍ എ.കെ സോമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം കുഞ്ഞ് ഇല്ലംമ്പള്ളി നിര്‍വഹിച്ചു. എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.കെ ദിനേശന്‍, ആര്‍.ഹരി, ടി.എം ഷെറീഫ്, ജമീല സോമന്‍, ടി.ടി സുദര്‍ശനന്‍, പി.വി സുരേന്ദ്രന്‍, ബാബു കുറുമഠം, ബാബു കറുകപ്പള്ളി, യമുന ഓമനക്കുട്ടന്‍, കെ.ഇ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."