ആദിവാസികള്‍ക്ക് മത്സ്യബന്ധനത്തിന് പഞ്ചായത്തിന്റെ കൈത്താങ്ങ്
കുമളി: ആദിവാസികള്‍ക്ക് തേക്കടി തടാകത്തില്‍ മത്സ്യബന്ധനത്തിന് പഞ്ചായത്തിന്റെ കൈത്താങ്ങ്. പഞ്ചായത്തിന് കീഴില്‍ മത്സ്യബന്ധനം തൊഴിലാക്കിയ 22 പേര്‍ക്കാണ് പഞ്ചായത്ത് സഹായം നല്‍കിയത്.
മീന്‍ പിടിക്കാനുള്ള ഏഴു വലകള്‍ അടങ്ങിയ കിറ്റ് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആന്‍സി ജയിംസ് ഇവര്‍ക്ക് കൈമാറി. ആദിവാസി മേഖലയില്‍ നടന്ന ഊരുകൂട്ടത്തില്‍ തങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ വല വേണമെന്ന ആവശ്യം ആദിവാസികള്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് മത്സ്യഫെഡുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയായിരുന്നു. തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാനുള്ള അവകാശം ആദിവാസികള്‍ക്കാണ്. ഇത്തരത്തില്‍ അനുമതിയുള്ള 22 പേരാണ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 88,000 രൂപ ചെലവഴിച്ചാണ് ഇവര്‍ക്കാവശ്യമായ വലകള്‍ വാങ്ങിയത്.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ ഉഷാ രാജന് അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ സുമയ്യ സഹീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹൈദ്രോസ് മീരാന്‍, മെമ്പര്‍മാരായ വക്കച്ചന് ആലയ്ക്കാപ്പറമ്പില്‍, മാരി ആസ്പിന്‍, മനു വാസുദേവന്‍, അസി. സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."