HOME
DETAILS

94ലും മുപ്പത് നോമ്പ് നോറ്റ് കുഞ്ഞുമോന്‍ ഹാജി

  
backup
June 25 2017 | 18:06 PM

94%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%b1%e0%b5%8d%e0%b4%b1

ആനക്കര: 94ാം വയസിലെത്തിയിട്ടും അനാരോഗ്യം വകവെക്കാതെ മുപ്പത് നോമ്പ് നോറ്റതിന്റെ നിറവിലാണ് കുഞ്ഞുമോന്‍ ഹാജി.  കുമരനെല്ലൂര്‍ ചീനിക്കപ്പറമ്പില്‍ കുഞ്ഞുമോന്‍ ഹാജി വിശുദ്ധ റമദാനിന്റെ മുപ്പത് ദിനവും ലഭിച്ച സന്തോഷത്തില്‍ അല്ലാഹുവിന് സ്തുതി പറയുകയാണ്. ചര്യകള്‍ ഒന്നും തെറ്റിക്കാതെയുള്ള ഭക്തി സാന്ദ്രതയിലാണ് ഇദ്ദേഹം നീങ്ങിയിരുന്നത്.
പുലര്‍ച്ചേ  സുബഹി നമസ്‌കാരവും തുടര്‍ന്നുള്ള ഖുര്‍ആന്‍ പാരായണത്തിനും രാത്രി തറാവീഹ് നമസ്‌കാരത്തിനും കുമരനെല്ലൂര്‍ ടൗണ്‍ മസ്ജിദില്‍ കുഞ്ഞുമോന്‍ ഹാജിയുടെ നിറസാനിദ്ധ്യം എന്നും ഉണ്ടായിരിക്കും. കോരിച്ചൊരിയുന്ന മഴയും ചുട്ട് പെള്ളുന്ന ചൂട് കാലത്തും ഒരു കിലോമീറ്ററിനടുത്തുള്ള പള്ളിയിലേക്ക് വരവ് അദ്ദേഹത്തിന് തടസമല്ല.
അനോരോഗ്യത്താല്‍ യുവാക്കള്‍ വരെ കസേരയില്‍ ഇരുന്ന് നിസ്‌കരിക്കുമ്പോള്‍ ഹാജിയാര്‍ ഏത് കാലവസ്ഥയിലും നിന്ന് കൊണ്ട് തന്നെ ആരാധാന കര്‍മങ്ങളില്‍ കഴിയും. റമദാനിന്റെ രാത്രികളില്‍ വളരെ വൈകിയുള്ള തസ്ബീഹ് നമസ്‌കാരവും മറ്റു പ്രത്യേക ആരാധനകളും എക്കാലത്തും ചിട്ടയോടെ കൊണ്ടു നടക്കുന്നു.
കാലത്ത് ഖുര്‍ആന്‍ പാരായണവും മറ്റു ദിനചര്യകള്‍ കഴിഞ്ഞാല്‍ തന്റെ കടയിലുള്ള പത്ര വായനയില്‍ മുഴുകും. അത് കഴിഞ്ഞാല്‍ തൊട്ടടുത്ത കടകളിലെ പത്രങ്ങളിലെ വാര്‍ത്ത ചികഞ്ഞു വായിക്കും. ഈ വായനക്കും ഖുര്‍ആന്‍ പാരായണത്തിനും കണ്ണടയുടെ ആവശ്യമില്ല. രാഷ്ട്രീയ നീരിക്ഷണങ്ങള്‍ക്കും ഓര്‍മശക്തിക്കും ഈ പരന്ന വായന സഹായകരമാവും എന്ന് അദ്ദേഹം പറയുന്നു.
മര കച്ചവടക്കരനായ ഇദ്ദേഹത്തിന് മരകണക്കുകള്‍ മനഃപാഠമാണ്. ഏത് മരത്തിന്റെയും കണക്കുകള്‍ 'കുബിക്ക് 'കണക്ക് പുതുതലമുറക്ക് കാല്‍കുലേറ്ററില്‍ കണക്കാക്കും മുമ്പ് കുഞ്ഞുമോന്‍ ഹാജിയുടെ മറവിയുടെ മാറോലമൂടാത്ത മന കണക്കില്‍നിന്ന് ഉത്തരം ഉടന്‍ വരും.
ഇന്നും പല പുതിയതും പഴയതുമായ വീട് നിര്‍മാണവശ്യക്കാര്‍ ഇത്തരമാവശ്യത്തിന് ഹാജിയാരെയാണ് സമീപിക്കുന്നത്. 65 വര്‍ഷമായി മരക്കച്ചവടം നടത്തുന്ന ഇദ്ദേഹം പഴയ പൊന്നാനി താലൂക്കിലേയും ഒറ്റപ്പാലം മേഖലയിലേയും ആദ്യകാല കച്ചവടക്കാരില്‍ പ്രമുഖനാണ്.
ഏത് കാലവസ്ഥയിലും ഒരു കുടയുമേന്തി കുമരനെല്ലൂര്‍ അങ്ങാടിയിലും സമീപ പ്രദേശങ്ങളിലെ നഗരങ്ങളിലും നടന്ന് നീങ്ങുന്ന ഹാജിയാരെ ഏത് ആവശ്യങ്ങള്‍ക്കും ഏവര്‍ക്കും സമീപിക്കാവുന്നതാണ്. നാല് പെണ്‍മക്കളുള്ള ഹാജിയാരുടെ ഭാര്യ നഫീസ പത്ത് വര്‍ഷം മുമ്പ് മരണപ്പെട്ടു.
നിത്യേനയുള്ള നടത്തവും ദിനചര്യകളും ശരീരത്തിന് എന്നും ആരോഗ്യവും ഉന്‍മേഷവും വര്‍ധിക്കുന്നതായി ഹാജിയാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago