അംഗ പരിമിതരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടി വേണം : അനില്‍ അക്കര
വടക്കാഞ്ചേരി: അംഗ പരിമിതരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ശക്തമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടി കൈകൊള്ളണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. സമത്വ വികലാംഗ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ നടന്ന കുടുംബ സംഗമവും അമ്മചാരിറ്റബിള്‍ സൊസൈറ്റിയുടെ അറുപതാം വാര്‍ഷികവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാ സഹായ പഠനോപകരണ വിതരണം, എസ്.എസ്.എല്‍.സി വിജയികളെ അനുമോദിക്കല്‍ എന്നിവയും നടന്നു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ. രാമന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി ഡോ: ഹരികുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. ജ്യോതിഷ്, എം.ആര്‍. അനൂപ് കിഷോര്‍, എസ്. ബസന്ത് ലാല്‍, ഇ.കെ. ദിവാകരന്‍, മോഹനന്‍ പരശു വെയ്ക്കല്‍, കരീം പന്നിത്തടം, ഐശ്വര്യ സുരേഷ്, കെ.എം.എ ബക്കര്‍, ജില്ലാ സെക്രട്ടറി കെ.കെ. സെയ്തുമുഹമ്മദ്, പി.പി. റോസ, കുമാരി കൃഷ്ണന്‍കുട്ടി, ഓമന വര്‍ഗീസ് പി.പി. റോസഎന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."