നാടിന്റെ ഏറ്റവും വലിയ ശാപം സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണവും നിന്ദയും: എ.സമ്പത്ത് എം.പി
ഓച്ചിറ: ഈ നാടിന്റെ ഏറ്റവും വലിയ ശാപം സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണവും നിന്ദയുമാണെന്ന് എ.സമ്പത്ത് എം.പി. വൃശ്ചികോല്‍സവത്തിന്റെ അഞ്ചാംദിവസമായ ഇന്നലെ ഓച്ചറിയില്‍ സംഘടിപ്പിച്ച
യുവജനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ഇന്ന് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. വിവേകാന്ദന് കേളത്തില്‍ വന്നതിന്റെ 125ാം വര്‍ഷത്തിലാണ് ഓച്ചിറ വൃശ്ചികോല്സവം ആഘോഷിക്കുന്നത്. കൊടുങ്ങല്ലൂരില്‍ സ്വാമി വിവേകാന്ദനെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ ചില ആളുകള്‍ സ്വാമിയുടെ ജാതി ഏതാണെന്നു ചോദിച്ചിരുന്നു. ഇതില്‍ നിന്നൊക്കെ മാറി ഇന്ന് അഞ്ചു വയസായ എല്ലാ കുട്ടികളും പള്ളികൂടത്തില്‍ പോകുന്ന നാടാണ് നമ്മുടെ നാടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.അര് മഹേഷ് അധ്യക്ഷനായി. കെ.പി ശ്രീകുമാര്‍,അര്.സജിലാല്‍, അനില്‍. എസ്. കല്ലേലിഭാഗം,നഅനില്,സന്തോഷ് തുപ്പാശ്ശേരി, അന്‍സാര്‍ എ. മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."