'നിര്‍മാണമേഖല സ്തംഭിപ്പിച്ച് അനിശ്ചിതകാല സമരം നടത്തും'
മുക്കം: ടിപ്പര്‍ ലോറി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള ടിപ്പര്‍ ലോറി എര്‍ത്ത് മൂവിങ് എക്യുപ്‌മെന്റ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം നോര്‍ത്ത് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.
മോട്ടോര്‍ വാഹന വകുപ്പും പൊലിസും പ്രതികാര നടപടി തുടര്‍ന്നാല്‍ നിര്‍മാണമേഖല സ്തംഭിപ്പിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അധികഭാരം നിയന്ത്രിക്കാന്‍ നിയമാനുസൃതമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കുന്നതിന് ക്രഷര്‍ ഉടമകള്‍ തയാറാകണം.
ടിപ്പര്‍ ലോറികളില്‍ അധിക ബോഡി ഫിറ്റ് ചെയ്യുന്ന കമ്പനികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും വാഹനങ്ങള്‍ റോഡില്‍ തടഞ്ഞ് പിഴ ഈടാക്കുന്നത് മോട്ടോര്‍ വാഹന വകുപ്പും പൊലിസും നിര്‍ത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കല്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
ഡ്രൈവര്‍മാരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ കണ്ടെത്തുന്നതിന് പ്രധാന കവലകളിലും സ്‌കൂള്‍ പരിസരങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും യോഗം അധികൃതരോട വശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എം.കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. നിഷാബ് മുല്ലോളി അധ്യക്ഷനായി. കേളോത്ത് മമ്മു, സി.കെ കൃഷ്ണന്‍, എന്‍.പി വിജീഷ്, അരീക്കല്‍ ചന്ദ്രന്‍, വാസുദേവന്‍ കുരുവട്ടൂര്‍, സുനില്‍ കാരശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."