സ്കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം മുട്ട; എതിര്‍ത്ത് ബി.ജെ.പി
ഭോപ്പാല്‍: കുട്ടികള്‍ക്ക് മുട്ട ഭക്ഷണമായി നല്കിയാല് അവര്‍ വലുതായാല്‍ മനുഷ്യരെ ഭക്ഷിക്കുന്ന നരഭോജിയായി മാറുമെന്ന് ബി.ജെ.പി നേതാവ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട നല്‍കാനുള്ള മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കവെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് ഈ വിചിത്രവാദം മുന്നോട്ടുവച്ചത്. യാതൊരു പോഷകാഹാരവുമില്ലാതെ വിളര്‍ത്ത ഈ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ അവര്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുകയാണ്. കുട്ടികളെ ബീഫും ആട്ടിറച്ചിയും കോഴിയിറച്ചിയും ഭക്ഷിക്കാനും പ്രേരിപ്പിക്കുകയാണ്. ഇതെല്ലാം ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമാണ്. സസ്യാഹാരമാണ് ഇന്ത്യന്‍ സംസ്കാരം. കുട്ടിക്കാലത്ത് തന്നെ മാംസാഹാരം ശീലിച്ചാല്‍ അവര്‍ വലുതായാല്‍ മനുഷ്യരെ തിന്നുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജനങ്ങളുടെ വിശ്വാസ, ആചാര കാര്യങ്ങളിലുള്ള ഇടപെടല്‍ ആണിതെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനത്തോട് മറ്റൊരു ബി.ജെ.പി നേതാവ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."