HOME
DETAILS

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: തിരിച്ചടി ഭയന്ന് ആദിവാസികള്‍

  
backup
October 31 2019 | 18:10 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d-5

പാലക്കാട്: അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവയ്പിനു ശേഷം പ്രദേശത്ത് യുദ്ധാന്തരീക്ഷത്തിന്റെ പ്രതീതി. മലനിരകളോട് ചേര്‍ന്നുള്ള ഗ്രാമീണ റോഡുകളിലൂടെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെയും വിവിധ പൊലിസ് വിഭാഗങ്ങളുടെയും വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ തങ്ങള്‍ക്ക് എന്തോ ആപത്ത് വരാന്‍ പോകുന്നുവെന്ന മട്ടിലാണ് ആദിവാസി മേഖലകളിലുള്ളവര്‍ പ്രതികരിക്കുന്നത്. മലയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തിയെന്ന് പറയുമ്പോഴും കേരള തണ്ടര്‍ബോള്‍ട്ടിന് പുറമെ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ വിവിധ കമാന്‍ഡോ യൂനിറ്റുകളും അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അട്ടപ്പാടിയിലേക്ക് വരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. കൂടുതല്‍ സായുധ പൊലിസ് സേനാംഗങ്ങള്‍ പ്രദേശത്തേക്കെത്തുന്നത് ആദിവാസികളായ നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. ഏറ്റുമുട്ടല്‍ ഉണ്ടാവുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ മാവോയിസ്റ്റ് സംഘവുമായി തുടര്‍ ദിവസങ്ങളിലും പൊലിസ് ഏറ്റുമുട്ടുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. പാലൂര്‍, മഞ്ചിക്കണ്ടി, ആനവായ്, ഭൂതാര്‍, സ്വര്‍ണഗദ്ദ മേഖലകളിലെ ഊരുകളിലുള്ളവരാണ് ഭീതിയില്‍ കഴിയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം പൊലിസിന് ചോര്‍ത്തിക്കൊടുത്തത് തങ്ങളാണെന്ന ധാരണയില്‍ അവര്‍ അക്രമിക്കുമോയെന്നാണ് ആദിവാസികളുടെ ഭയം. ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകളെ സുഹൃത്തുക്കളായി കാണുന്നവരും ശത്രുക്കളായി കാണുന്നവരുമുണ്ട്. ചിലര്‍ അവര്‍ക്കാവശ്യമായ ഭക്ഷണങ്ങളും വസ്ത്രങ്ങളും സ്വകാര്യമായി എത്തിച്ചിരുന്നു. ചിലരാകട്ടെ മാവോയിസ്റ്റ് സാന്നിധ്യം അപ്പപ്പോള്‍ പൊലിസിനെ അറിയിക്കുകയും ചെയ്തിരുന്നു.
അതിനാല്‍ ആദിവാസികള്‍ക്കിടയിലും ഇക്കാര്യത്തില്‍ രണ്ടു ചേരിയാണുള്ളത്. ഇതില്‍ പൊലിസിനോട് സഹകരിക്കുന്ന വിഭാഗമാണിപ്പോള്‍ ഭയപ്പാടോടെ കഴിയുന്നത്. മറുവിഭാഗം തങ്ങളെ ഒറ്റുകൊടുക്കുമെന്നാണ് ഇവര്‍ വിചാരിക്കുന്നത്.
അതേസമയം മഞ്ചിക്കണ്ടി മലയില്‍ പൊലിസ് ഏകപക്ഷീയമായി വെടിയുതിര്‍ത്ത് മാവോയിസ്റ്റുകളെ കൊന്നതിനെതിരേ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുതന്നെയാണ് മാവോയിസ്റ്റുകളോട് അനുഭാവം പുലര്‍ത്തുന്ന ആദിവാസികള്‍ പറയുന്നത്. അത് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നും അവര്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മഞ്ചിക്കണ്ടി മലയിലും സമീപ പ്രദേശങ്ങളിലും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ സായുധ പൊലിസ് ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago