എസ്.വൈ.എസ് താലൂക്ക് ഓഫിസ് ധര്‍ണ: പ്രമുഖര്‍ പങ്കെടുക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ജില്ലയിലെ ഏഴ് താലൂക്ക് ഓഫിസുകള്‍ക്കു മുന്നില്‍ 29ന് എസ്.വൈ.എസ് നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ ആയിരങ്ങള്‍ സംബന്ധിക്കും. വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കളും പ്രഭാഷകരും ധര്‍ണയെ അഭിസംബോധന ചെയ്യും.
മഞ്ചേരിയില്‍ ഏറനാട് താലൂക്ക് ഓഫിസിനു മുന്നില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കെ.എ റഹ്മാന് ഫൈസി, അഡ്വ. യു.എ ലത്വീഫ്, കൊണ്ടോട്ടിയില്‍ പി.എ ജബ്ബാര്‍ ഹാജി, ടി.വി ഇബ്രാഹീം എം.എല്‍.എ, മുസ്തഫ മുണ്ടുപാറ, നിലമ്പൂരില്‍ സി. അബ്ദുല്ല മൗലവി, ഹാജി കെ. മമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, പെരിന്തല്‍മണ്ണയില്‍ കാളാവ് സൈതലവി മുസ്ലിയാര്, പി. കുഞ്ഞാണി മുസ്ലിയാര്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, പൊന്നാനിയില്‍ പി.വി മുഹമ്മദ് മൗലവി, സയ്യിദ് എം.പി മുത്തുക്കോയ തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, തിരൂരില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, തിരൂരങ്ങാടിയില്‍ യു. ശാഫി ഹാജി, ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, നാസര്‍ ഫൈസി കൂടത്തായ് എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."