യുവജന യാത്ര: നാദാപുരം മണ്ഡലം ദ്വിദിന സന്ദേശയാത്രയ്ക്ക് തുടക്കം
കുറ്റ്യാടി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജന യാത്രയോടനുബന്ധിച്ച് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ദ്വിദിന സന്ദേശയാത്രയ്ക്ക് മലയോര പ്രദേശമായ കുണ്ടുതോടില്‍ തുടക്കമായി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ജാഥാ ക്യാപ്റ്റന്‍ കെ.എം സമീറിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മണക്കര സൂപ്പി അധ്യക്ഷനായി.
വൈസ് ക്യാപ്റ്റന്‍ സി.കെ നാസര്‍ പ്രമേയ പ്രഭാഷണം നടത്തി. കെ.പി അമ്മദ്, കെ.പി ഷംസീര്‍ മാസ്റ്റര്‍, സി.എച്ച് സൈതലവി, വി സൂപ്പി, കെ.പി.സി മൊയ്തു, പൈക്കാടന്‍ മൊയ്തു, കെ.പി അമീര്‍, ആലുങ്കല്‍ മുഹമ്മദ് , അഷ്റഫ് അമ്മങ്കണ്ടി, വി.എം അസീസ്, അമീര്‍ തടത്തില്‍ സംസാരിച്ചു. തുടര്‍ന്ന് അടുക്കത്ത്, കായക്കൊടി, നമ്പ്യാത്താങ്കുണ്ട് എന്നിവിടങ്ങളില്‍ നടത്തിയ പര്യടനം വാണിമേലില്‍ സമാപിച്ചു. സമാപന യോഗം മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എന്‍.കെ മൂസ മാസ്റ്റര്‍ ഉദ്്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരിസ് കൊത്തിക്കുടി, പി.വി നൗഷാദ്, കെ.കെ.സി ജാഫര്‍, അന്‍സാര്‍ ഓറിയോണ്‍,സുബൈര്‍ തോട്ടക്കാട്, ലത്തീഫ് പൊന്നാണ്ടി സംസാരിച്ചു.
ഇന്നു നടക്കുന്ന സന്ദേശയാത്ര വളയത്ത് നിന്ന് ആരംഭിച്ചു കല്ലാച്ചിയില്‍ സമാപിക്കും. സമാപന ചടങ്ങില്‍ ആഷിക് ചെലവൂര്‍, വി.വി മുഹമ്മദലി, എന്‍ അഹമ്മദ് മാസ്റ്റര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."