HOME
DETAILS

തിരുനബിയുടെ മദ്ഹ് പാടി നബിദിനാഘോഷം

  
backup
November 21 2018 | 23:11 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%b9%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a8-2

തിരുവമ്പാടി: മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകകളായി പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനാഘോഷം. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹനീയ സവിശേഷതയുടെ നേര്‍സാക്ഷ്യം കൂടിയാവുകയായിരുന്നു മിക്കയിടത്തും നടന്ന നബിദിനാഘോഷ പരിപാടികള്‍. കൂമ്പാറയില്‍ നടന്ന ഘോഷയാത്രയില്‍ അയ്യപ്പ ദര്‍ശനത്തിനായി മാലയിട്ട രാഹുല്‍ പങ്കെടുത്തു. തിരുവമ്പാടിയില്‍ നടന്ന പരിപാടിയില്‍ അയ്യപ്പഭക്തന്‍ മധുര പാനീയങ്ങള്‍ തയാറാക്കി നല്‍കി. വാപ്പാട്ട് നടന്ന നബിദിന പരിപാടിയില്‍ തിരുവമ്പാടിയുടെ കലാകാരന്‍ പ്രജീഷിന്റെ സാനിധ്യവും ടി.കെ ശിവന്റെ പ്രസംഗവും മാറ്റുകൂട്ടി.
താഴെ തിരുവമ്പാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മഹല്ല് പ്രസിഡന്റ് കോണമണ്ണില്‍ മൊയ്തീന്‍ കുട്ടി പതാക ഉയര്‍ത്തി. നബിദിന ഘോഷയാത്രക്ക് സ്വദര്‍ മുഅല്ലിം നൂറുദ്ദീന്‍ ഫൈസി, മദ്‌റസ സെക്രട്ടറി കെ.മൊയ്തീന്‍, പ്രസിഡന്റ് കപ്പലാട്ട് അബ്ദുറഹിമാന്‍, ഓമശ്ശേരി മുഹമ്മദ് കുട്ടി ഹാജി, ഖാലിദ് മുസ്‌ലിയാര്‍, തുറയന്‍ സുലൈമാന്‍, പരീറ്റികുഴി അബൂബക്കര്‍, ഓമശ്ശേരി റഷീദ്, കെ.ടി കുഞ്ഞിമുഹമ്മദ്, ലത്വീഫ് മുസ്‌ലിയാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി: തെയ്യപ്പാറ ഹയാത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും യോഗവും അന്നദാനവും നടത്തി. മഹല്ല് ഖത്തീബ് ശാഫി ഫൈസി വളളിയാട് നേതൃത്വം നല്‍കി. മുതവല്ലി പോക്കര്‍ ഹാജി പതാക ഉയര്‍ത്തി. ശാഫി ഫൈസി പൂലോട്, മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാന്‍, പുതുപ്പാടി റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് വര്‍ക്കിങ് സെക്രട്ടറി ഇബ്‌റാഹിം തട്ടൂര്‍, അബൂബക്കര്‍ മൗലവി, എ.കെ അബ്ദുല്ല, റഷീദ് തട്ടൂര്‍, റഹിം പാറക്കല്‍, മുനീര്‍ തട്ടൂര്‍, ബഷീര്‍ ഇടക്കോട്ട്, മുഹമ്മദ് തട്ടൂര്‍, ഹംസ ഇരട്ടപറമ്പില്‍ നേതൃത്വം നല്‍കി.
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ റശീദുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ പ്രസിഡന്റ് എം.പി.കെ അബ്ദുല്‍ ബര്‍ പതാക ഉയര്‍ത്തി. സുധീര്‍ ഖാന്‍ ഫൈസി, അംജദ് ഖാന്‍ റശീദി, ഫായിസ് ദാരിമി രണ്ടത്താണി, യൂനുസ് പുത്തലത്ത്, ചെമ്പന്‍ സലീം, ചതുക്കൊടി മുഹമ്മദ് ഹാജി, കൊള്ളിതൊടിക മൊയ്തീന്‍കോയ നേതൃത്വം നല്‍കി.
കളന്‍തോട് മദാരിജുല്‍ മുസലിമീന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് സ്വാലിഹ് ഹുദവി, ബീരാന്‍ ഹാജി കണ്ടിയില്‍, പി.കെ.സി മുഹമ്മദ് ഹാജി, ടി.ടി അബ്ദുല്ല ഹാജി, അഷ്‌റഫ് ദാരിമി വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാരശ്ശേരി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. എന്‍.എം മജീദ്, ടി.പി മുഹമ്മദ്, ശരീഫ് അന്‍വരി, വി.പി അബ്ദുറഹിമാന്‍, നടുക്കണ്ടി അബൂബക്കര്‍, ബീരാന്‍ കുട്ടി ഹാജി നേതൃത്വം നല്‍കി.
മണാശ്ശേരിയില്‍ മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെണ്ണക്കോട് ഹിദായത്തുല്‍ ഇസ്‌ലാം സീനിയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന പരിപാടികള്‍ക്ക് മഹല്ല് പ്രസിഡന്റ് വി.പി അബൂബക്കര്‍ ഹാജി, ജവാഹിര്‍ ഹുസൈന്‍ ഹാജി, വി.പി ആലി മുസ്‌ലിയാര്‍, വി.പി അബ്ദുല്ല മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മങ്ങാട്, എം.എം ഇബ്രാഹിം മുസ്‌ലിയാര്‍, ശാഫി ഹുദവി, സഅദുദ്ധീന്‍ വാഫി, പി.പി മൊയ്തീന്‍ കുട്ടി, എ.കെ ഇബ്രാഹിം ഹാജി, എം.പി മൊയ്തീന്‍ ഹാജി, പി. ഇബ്രാഹിം, പി.കെ ഇബ്രാഹിം നേതൃത്വം നല്‍കി. പൊതു സമ്മേളനം മഹല്ല് ഖതീബ് ഇ. അഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മുണ്ടുപാറ ഹയാത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ ടി.പി ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. പി. മൊയ്തീന്‍ മുസ്‌ല്യാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കലാപരിപാടികള്‍ മദ്‌റസ പ്രസിഡന്റ് മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്തു. മുസ്തഫ മുണ്ടുപാറ, യൂസുഫ് അന്‍വരി, പി.ടി അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറസാഖ് മൗലവി പാലിയില്‍, മുഹമ്മദ് ദാരിമി, കോയ മുസ്‌ല്യാര്‍ സംസാരിച്ചു. കെ.വി നാസര്‍ സ്വാഗതവും സിദ്ദീഖ് സഹായി നന്ദിയും പറഞ്ഞു.
കാരശ്ശേരി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന ഘോഷയാത്രക്ക് കരുവോട്ട് ബലരാമ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി. ദേവസ്വം ജില്ലാ ചെയര്‍മാന്‍ ഇളമന ഹരിദാസ് മഹല്ല് പ്രസിഡന്റ് ഡോ. എന്‍.എം അബ്ദുല്‍ മജീദിന് പായസം നല്‍കി സ്വീകരിച്ചു. ഘോഷയാത്രക്ക് മഹല്ല് ഖാസി ഷരീഫ് അന്‍വരി, വി.പി അബ്ദുറഹിമാന്‍, നടുക്കണ്ടി അബൂബക്കര്‍, എന്‍.പി കാസിം, മഞ്ചറ ജമാല്‍, നിസാം കാരശ്ശേരി, ഇ.കെ നാസര്‍ നേതൃത്വം നല്‍കി. സ്വീകരണത്തിന് ചാലില്‍ സുന്ദരന്‍, ഷിംജി വാരിയംകണ്ടി, എന്‍.കെ രാധാകൃഷ്ണന്‍, വിനോദ് പുത്രശ്ശേരി, ഗോപാലന്‍ നേതൃത്വം നല്‍കി. കാരശ്ശേരി കരിയോട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് വര്‍ഷങ്ങളായി മഹല്ല് കമ്മിറ്റിയും സ്വീകരണം നല്‍കാറുണ്ട്.
നരിക്കുനി: പന്നിക്കോട്ടൂര്‍ ദാറുസ്സലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. പി.സി അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. മദ്‌റസാ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയ്ക്ക് എന്‍.പി മൊയ്തീന്‍കുഞ്ഞി ഹാജി, കെ.കെ അബ്ദുറഹ്മാന്‍ ഹാജി, ടി.കെ മജീദ് ഹാജി, കെ.ടി അബ്ദുറഹ്മാന്‍ ഹാജി, ബി.സി ഉസ്സയിന്‍ ഹാജി, പി.ടി സിറാജുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുസ്സലാം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം ഹാഫിള് ജുനൈദ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹ്‌സിന്‍ ഫൈസി പാലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. വി.സി മുഹമ്മദ് ഹാജി, മുഹമ്മദ് ഫൈസി, പി.ടി.കെ മരക്കാര്‍ ഹാജി, എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍, ഫൈസല്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
കട്ടാങ്ങല്‍: കളന്‍തോട് മദാരിജുല്‍ മുസ്‌ലിമീന്‍ അസോസിയേഷന്‍ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിക്ക് ഖത്തീബ് സ്വാലിഹ് ഹുദവി വളാഞ്ചേരി, ബീരാന്‍ ഹാജി കണ്ടിയില്‍, പി.കെ.സി മുഹമ്മദ് ഹാജി, ടി.ടി അബ്ദുല്ല ഹാജി, അഷ്‌റഫ് ദാരിമി വയനാട് നേതൃത്വം നല്‍കി. കള്ളന്‍തോട് അങ്ങാടിയില്‍ തത്തമ്മപറമ്പ് വടക്ക് ദേശം അയ്യപ്പഭക്തര്‍ റാലിക്ക് സ്വീകരണം നല്‍കി.
താമരശേരി: ഇഖ്‌വാനുല്‍ ഇസ്‌ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരപ്പന്‍പൊയില്‍ റിയാളുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനം എ.പി മൂസയുടെ അധ്യക്ഷതയില്‍ കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ ബാരി ബാഖവി മുഖ്യപ്രഭാഷണം നടത്തി. കെ.സി മുഹമ്മദ്, അബ്ദുല്‍ സലാം മുസ്‌ലിയാര്‍, കെ. മുഹമ്മദ് മദനി, കെ. അബ്ദുല്ല മുസ്‌ലിയാര്‍, കെ. അബ്ദുസ്സമദ് ബാഖവി, കെ. മുഹമ്മദ് ബാഖവി, അബ്ദുല്‍ അസീസ് മദനി, പി.പി.സി അബ്ദുല്ല, പി.പി ഖാദര്‍ ഹാജി, പി.സി ഹുസൈന്‍ ഹാജി, മേടോത്ത് ഹുസൈന്‍, പി.കെ അഷ്‌റഫ് മുസ്‌ലിയാര്‍, പി.കെ അബ്ദുസ്സമദ് മുസ്‌ലിയാര്‍, എം.പി അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, എം.ടി സകരിയ്യ മുസ്‌ലിയാര്‍, പി.കെ അബ്ദുസ്സലീം, വി.സി മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു.
എകരൂല്‍: ഇയ്യാട് മുനീറുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിക്ക് കീഴില്‍ കിഫായത്തുല്‍ അവാം മദ്‌റസ്സ നടത്തിയ നബിദിന ആഘോഷ പരിപാടികള്‍ മഹല്ല് ഖാസി ജലീല്‍ ബാഖവി പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ. മുഹമ്മദ് ഹാജി നൂര്‍മഹല്‍ അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. ടി ബിനോയ് മുഖ്യാതിഥിയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഹല്ല് ഖാസി സാബിത്ത് ഫൈസി നിലമ്പൂര്‍, കെ. അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് ഫൈസി, വി. മൂസക്കുട്ടി മുസ്‌ലിയാര്‍, കെ.കെ സലീം സംസാരിച്ചു. ഐ.സി അഹമ്മദ് കോയ, കെ.വി മുഹമ്മദ്, എന്‍. മുഹമ്മദ് ബഷീര്‍ ഹാജി, ചെറുവത്ത് കണ്ടി അബ്ദുല്ല ഹാജി, ടി.പി അസീസ്, മനാഫ്, എളേറ്റില്‍ അഷ്‌റഫ്, നൗഷാദ് കുറുങ്ങോട്ട്, മുനീര്‍ അരിപ്പന്‍ കുഴിയില്‍, നസീബ് കുറുങ്ങോട്ട്, ഷാഫി കൂരിപ്പുറം, റഹീസ് കുയ്യൊടിയില്‍, സിറാജ് ഇരിങ്ങ്യാചാലില്‍ നേതൃത്വം നല്‍കി.
വള്ളിയോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ നബിദിനാഘോഷം ഗുല്‍ഷനെ റബീഹ് -2018 മഹല്ല് ഖത്തീബ് ഫാറൂഖ് അന്‍വരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ഉമര്‍ മുസ്‌ലിയാര്‍, മജീദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍ കാന്തപുരം ,സമദ്, മൂസ, മുഹമ്മദ്, അബ്ദുറഹിമാന്‍ ഹാജി, ജൗഹര്‍, ഷിബിലുദീന്‍, ഫിറോസ് നേതൃത്വം നല്‍കി.
തച്ചംപൊയില്‍ യൂനിറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ നടന്ന മീലാദ് കാംയിന്‍ പള്ളിപ്പുറം മഹല്ല് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷനായി. ബാവ ജീറാനി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദ് യമാനി, ഷാമില്‍ മത്തുംപൊയില്‍, ഇബ്രാഹിം മുസ്‌ലിയാര്‍, സലാം, ഫാരിസ് ഫദലുറഹ്മാന്‍, അലി തച്ചംപൊയില്‍ സംബന്ധിച്ചു.
കൈതപ്പൊയില്‍: ജംഇയ്യത്തുല്‍ ഉലൂം മദ്‌റസയില്‍ നബിദിനാഘോഷം കെ.സി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സദര്‍ മുഅല്ലിം കാദര്‍ ഫൈസി ഉല്‍ഘാടനം ചെയ്തു. ആര്‍.കെ മൊയ്തീന്‍ കോയഹാജി സ്വാഗതവും സ്വാലിഹ് ബാഖവി മുഖ്യ പ്രഭാഷണവും നടത്തി.
കപ്പുറം: ശിവപുരം പഴയ മഹല്ല് കമ്മിറ്റിയുടെ നബിദിനാഘോഷ പരിപാടിയില്‍ മഹല്ല് പ്രസിഡന്റെ കെ.കെ അഹമ്മദ് കോയ പതാക ഉയര്‍ത്തി. മഹല്ല് ഖതീബ് സമദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇ.ടി.എം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കെ.വി മൂസ ഹാജി, നാസര്‍ മരുതോട്ടില്‍, പി.കെ അഹമ്മദ് കോയ, എം.എന്‍ അബ്ദുല്ല, ഇല്ലത്ത് അലി, വി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. നരിക്കുനി: മടവൂര്‍ അന്‍സാറുല്‍ ഹുദാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മീലാദ് ഘോഷയാത്രയില്‍ മഹല്ല് ഭാരവാഹികളും മിസ്ബാഹുല്‍ ഹുദാ മദ്‌റസ്സ വിദ്യാര്‍ഥികളും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും അണിനിരന്നു. സമാപനസമ്മേളനത്തില്‍ പി. അബൂബക്കര്‍ ഹാജി അധ്യക്ഷനായി. മഹല്ല് ഖത്തീബ് ശറഫുദ്ധീന്‍ അശ്‌റഫി ഉദ്ഘാടനം ചെയ്തു. മദ്‌റസ പൊതുപരീക്ഷ യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി കള്‍ക്കുള്ള അവാര്‍ഡ് ദാനം മഹല്ല് പ്രസിഡന്റ് കെ.പി മാമുഹാജി നിര്‍വഹിച്ചു. റഹ്മാനിയ്യ ഹയര്‍ സെക്കണ്ടന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി മുഹമ്മദ് ബഷീര്‍, കെ.പി മുഹമ്മദ് ഹാജി, പി. മൊയ്തീന്‍ കുട്ടി , ഒ.വി ഹുസൈന്‍, ടി.കെ ഗഫൂര്‍ മൗലവി, ടി.കെ മഹമൂദ് മുസ്‌ലിയാര്‍, കെ. മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ അബൂബക്കര്‍, കാസിം കുന്നത്ത് സംബന്ധിച്ചു.
പാറന്നൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്രസയുടെയും മദ്‌റസത്തുന്നൂറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു.
സി.എം മഖാം മഹല്ല് ജമാഅത്ത് നബിദിനാഘോഷം ജയഫര്‍ ദാരിമി വയനാടിന്റെ അധ്യക്ഷതയില്‍ പി.പി ജലീല്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ബാവ ജീറാനി മുഖ്യ പ്രഭാഷണം നടത്തി. മൂത്താട്ട് അബ്ദുറഹിമാന്‍, കെ.എം മുഹമ്മദ്, യു.വി മുഹമ്മദ് മൗലവി സംബന്ധിച്ചു. റാലിക്ക് ടി.പി.സി മുഹമ്മദ് കോയ ഫൈസി, അബൂബക്കര്‍ ഫൈസി മലയമ്മ, മൂത്താട്ട് അബ്ദുറഹിമാന്‍, ഇ. അഹമ്മദ് കുട്ടി ഫൈസി, യു. ശറഫുദ്ധീന്‍, പി.പി ജലീല്‍ ബാഖവി, കെ.എം മുഹമ്മദ്, ഫൈസല്‍ ഫൈസി മടവൂര്‍, വി.പി.സി ഇസ്മാഈല്‍ നേതൃത്വം നല്‍കി.
എളേറ്റില്‍ തബ്‌ലീഗുല്‍ ഇസ്‌ലാം മദ്രസ്സ എളേറ്റില്‍ വട്ടോളിയില്‍ നടത്തിയ നബിദിന റാലി സമദ് വട്ടോളി ഉദ്ഘാടനം ചെയ്തു. എ. മൂസ മുസ്‌ല്യാര്‍, എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍, ആലി മുസ്‌ലിയാര്‍, എം. അബ്ദു മുസ്‌ലിയാര്‍, കെ.പി.സി അബ്ദുറഹ്മാന്‍, മാളിയേക്കല്‍ മുഹമ്മദ് സംസാരിച്ചു.
പൂനൂര്‍: തേക്കുംതോട്ടം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ മഹല്ല് പ്രസിഡന്റ് പതാക ഉയര്‍ത്തി. നബിദിന റാലിയും ശേഷം മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. വൈകീട്ട് നടന്ന പൊതുയോഗത്തില്‍ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷനായി. സ്വദര്‍ മുഅല്ലിം എം.ടി സുനീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പി.പി ഇമ്പിച്ചമ്മദ് പുസ്തക പ്രകാശനം നടത്തി. മഹല്ല് ഖത്തീബ് അബ്ദുറസാഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗം പി. എസ് മുഹമ്മദലി, പി.കെ. മൊയ്തീന്‍, മുജീബ് സഅദി, എം.പി അയമു ഹാജി, നെല്ലിമുഹമ്മദ് ഹാജി, റഊഫ് മുസ്‌ലിയാര്‍, റഷീദ് മുസ്‌ലിയാര്‍, പി.കെ ഹമീദ്, കെ.പി ജാഫര്‍, പി.കെ ഫൈസല്‍, അസീസ് മുസ്‌ലിയാര്‍, നിസാര്‍ സഖാഫി, കെ.കെ ഉമ്മര്‍ ഹാജി, എന്‍.പി അബ്ദുല്‍സലാം, പി.പി അബ്ദുല്‍ ഗഫൂര്‍, കെ. സി റഫീഖ് നന്ദിയും പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago