ജോസ്.കെ മാണി വിഭാഗത്തിന് തിരിച്ചടി: ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിയിലെ സ്റ്റേ തുടരും
കട്ടപ്പന: കേരള കോണ്‍ഗ്രസ് എമ്മിന്റെ അധികാരത്തര്‍ക്കത്തില്‍ ജോസ്.കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി.
ജോസ്.കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കിയ നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജിയില്‍ ഇടുക്കി കോടതി സ്റ്റേ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജോസ്.കെ മാണി കട്ടപ്പന സബ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. ഇതോടെ ജോസ്.കെ മാണിയെ ചെയര്‍മാനാക്കിയ നടപടിക്കെതിരേ ഇടുക്കി കോടതിയുടെ സ്റ്റേ തുടരും.
ഇതോടെ ജോസഫ് വിഭാഗത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തുനേടാനായിരിക്കുകയാണ്.ശരി തങ്ങളുടെ പക്ഷത്താണെന്നാണ് കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും തെറ്റു തിരുത്തി ജോസ് വിഭാഗം അതംഗീകരിക്കുകയാണ് വേണ്ടതെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പ്രതികരിച്ചു.
എന്നാല്‍ കോടതി വിധി അന്തിമമല്ലെന്നും തറവാടു വീട്ടില്‍ കാര്യസ്ഥന് കാര്യക്കാരനാകുന്നതിനെ എങ്ങനെ അംഗീകരിക്കാനാവുമെന്നുമാണ് ജോസഫ് വിഭാഗം നേതാവായ ടോം ജോസ് പ്രതികരിച്ചു. അതേ സമയം കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയിട്ട് പ്രതികരിക്കും. തീരുമാനം അനുകൂലമല്ലെങ്കില്‍ അപ്പീല്‍ നല്‍കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."