കേന്ദ്രമന്ത്രിയെ തടഞ്ഞില്ല; തടഞ്ഞത് കൂടെയുണ്ടായിരുന്ന വാഹനം, നടപടി പ്രക്ഷോഭകാരികളുണ്ടെന്ന സംശയത്തില്‍- വ്യാജപ്രചാരണങ്ങള്‍ക്ക് പൊലിസ് വിശദീകരണം
പമ്പ: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പുലര്‍ച്ചെ ഒന്നരയ്ക്ക് തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലിസ് വിശദീകരണം. മന്ത്രിയുടെ വാഹനമല്ല തടഞ്ഞതെന്നും വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് തടഞ്ഞതെന്നുമാണ് വിശദീകരണം. പ്രക്ഷോഭകാരികള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു നടപടി. മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ അവസാന വാഹനം വൈകിയാണ് എത്തിയത്. അതിനാലാണ് സംശയത്തെത്തുടര്‍ന്ന് ആ വാഹനം തടഞ്ഞത്. ഇതറിഞ്ഞ മന്ത്രി കടന്നു പോയശേഷം തിരിച്ച് എത്തുകയായിരുന്നുവെന്നും പൊലിസ് വിശദീകരിക്കുന്നു.
അതേസമയം, മന്ത്രിക്ക് മാപ്പ് എഴുതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് മന്ത്രിക്ക് രേഖാമൂലം നല്‍കിയതെന്നും മാപ്പുപേക്ഷ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."