HOME
DETAILS

കുഞ്ഞുങ്ങളെ വിഴുങ്ങുന്ന മരണക്കിണറുകള്‍

  
backup
November 01 2019 | 23:11 PM

bore-well-deaths-in-india-02-11-2019

 


രാജ്യത്ത് പ്രതിവര്‍ഷം നിരവധി കുട്ടികളാണ് കുഴല്‍ക്കിണര്‍ അപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നത്. സര്‍ക്കാരുകളുടെ അനാസ്ഥ കാരണം വാപിളര്‍ന്നു കിടക്കുന്ന മരണത്താഴ്‌വരയിലേക്ക് പിഞ്ചുകുഞ്ഞുങ്ങള്‍ പിച്ചവച്ചു ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുമ്പോള്‍ കുറേ കുടുംബങ്ങളുടെ ആവലാതികളും തോരാത്ത കണ്ണീരും തീരാത്ത വേദനയുമാണ് ബാക്കിയാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നാടിളക്കി നടക്കുമ്പോഴും മരണവഴിയുടെ ഉത്തരവാദികള്‍ ചിത്രത്തിലുണ്ടാകാറേയില്ല. അവരാരെന്ന് അറിയാറുമില്ല. ചന്ദ്രനില്‍പോലും ആളെ ഇറക്കാന്‍ ശ്രമിക്കുന്നവര്‍ ഭൂമിക്കുള്ളിലേക്ക് നാളെയുടെ പൗരന്‍മാര്‍ ആണ്ടുപോകുന്നത് അറിയുന്നില്ലെന്നത് വിരോധാഭാസമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ.
കുഴല്‍ക്കിണറുകളില്‍ വെള്ളം ലഭ്യമാകാതിരിക്കുമ്പോള്‍ ഉപേക്ഷിക്കുക പതിവാണ്. എന്നാല്‍ പലപ്പോഴും കിണര്‍ മൂടാന്‍ തയാറാകാത്തത് ദുരന്തങ്ങള്‍ക്കു കാരണമാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നാടുകാട്ടുപെട്ടിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ദാരുണമരണമാണ് കുഴല്‍ക്കിണറില്‍പെട്ട് കുഞ്ഞ് മരിച്ചതില്‍ അവസാനത്തേത്. 80 മണിക്കൂര്‍ ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്റെ വിറങ്ങലിച്ച മൃതദേഹം പുറത്തെടുക്കുമ്പോള്‍ കണ്ടുനിന്നവരുടെ ഉള്ളുതേങ്ങി, കരള്‍ വിങ്ങി. വീടിനരികില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് അപകടത്തില്‍പെട്ടതെന്നോര്‍ക്കണം. കാല്‍വഴുതി കുഴല്‍ക്കിണറിനുള്ളില്‍ 30 അടിയിലേക്ക് വീണപ്പോള്‍ ആ പിഞ്ചോമന അമ്മയെ വിളിച്ചു കേണിട്ടുണ്ടാവില്ലേ. രക്ഷാപ്രവര്‍ത്തനത്തിനിടെ അവന്‍ വീണ്ടും ആണ്ടുപോയി. ഒടുവില്‍ 88 അടി താഴ്ചയില്‍നിന്ന് അവന്റെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരുവര്‍ഷം ഒരു കുഞ്ഞ് എന്ന കണക്കില്‍ 13 കുഞ്ഞുങ്ങളാണ് തമിഴ്‌നാട്ടില്‍ മാത്രം കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. മൂന്നുപേരെ മാത്രമാണ് രക്ഷിക്കാനായത്.
വെള്ളമില്ലാത്തതു കൊണ്ടോ ഉപയോഗശൂന്യമായതിനാലോ നിരവധി കിണറുകള്‍ കേരളത്തിലും ഉപേക്ഷിക്കപ്പെടുന്നുണ്ട്. പൊട്ടക്കിണര്‍ എന്നറിയപ്പെടുന്ന ഇവ മുതിര്‍ന്നവര്‍ക്കും മരണക്കെണി ഒരുക്കുന്നു. നിരവധി അപകടങ്ങള്‍ നടന്നിട്ടും അവ നികത്താനോ മറയ്ക്കാനോ കേരളത്തിലും നടപടിയെടുക്കുന്നില്ല. 2015ലെ കണക്കുപ്രകാരം കുഴല്‍ക്കിണറില്‍ വീണ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറുകയാണെന്ന് നാഷനല്‍ ക്രൈംസ് റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നു. 2014ല്‍ 48 കുരുന്നുജീവനുകള്‍ ആഴങ്ങളില്‍ പൊലിഞ്ഞപ്പോള്‍ 2015ല്‍ അത് 71 ആയി. 2010-2012 വര്‍ഷത്തില്‍ ഇന്ത്യയില്‍ 561 കുഞ്ഞുങ്ങള്‍ക്കാണ് കുഴല്‍ക്കിണറുകളുടെ ആഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേന സദാസജ്ജമാണെങ്കിലും ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അപര്യാപ്തത അവരെയും മിക്കപ്പോഴും നിസ്സഹായരാക്കുന്നു. അപകടത്തില്‍പെടുന്നത് കുരുന്നുകളായതിനാല്‍ ആഹാരവും വെള്ളവും ഇല്ലാത്ത അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസകരമാണ്. പ്രതികൂല കാലാവസ്ഥ, അപകടസ്ഥലത്ത് എത്തിച്ചേരാനുള്ള പ്രയാസം, അടിസ്ഥാന സൗകര്യലഭ്യതയില്ലായ്മ, ക്രമസമാധാനപ്രശ്‌നം, സമയത്തിനെതിരേയുള്ള പ്രവര്‍ത്തനം, രക്ഷാദൗത്യത്തിനിടെ കുഞ്ഞിനുമേല്‍ പാറയും മണ്ണും വീഴുന്നത്, സ്ഥലസൗകര്യമില്ലാത്തത്, കാഴ്ചാ പരിമിതി ഇതെല്ലാം രക്ഷാപ്രവര്‍ത്തനത്തിനു തടസമാണ്.
ട്രാക്ടറും ജെ.സി.ബിയും ഉപയോഗിച്ച് അപകടക്കിണറിന്റെ സമീപം മറ്റൊരു കിണറുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം പൊതുവെ നടത്താറുള്ളത്. കുഴിക്കുന്നതിനിടെ പാറ വഴിമുടക്കിയാല്‍ മാറി കുഴിക്കേണ്ടിവരുന്നതും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു. കിണറിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ട്യൂബ്, എല്‍.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച കാമറ, മോണിറ്റര്‍, റോബോട്ടിക് മെഷീന്‍, എല്‍-ജെ-യു മാതൃകയിലുള്ള ഇരുമ്പുദണ്ഡുകള്‍, ഹുക്കുള്ള അലൂമിനിയം വയര്‍, ലൈഫ് ജാക്കറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് രക്ഷാപ്രവര്‍ത്തകരുടെ വശമുള്ളത്. എന്നാല്‍ ഇതൊക്കെയും അപര്യാപ്തമാണെന്ന് പോയസംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
മൂടാത്ത കുഴല്‍ക്കിണറുകളില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഏറിയതോടെ സുപ്രിംകോടതി ചില സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ പ്രധാനം, കുഴല്‍ക്കിണറിനു ചുറ്റും വേലി കെട്ടുക എന്നതായിരുന്നു. സ്റ്റീല്‍ തകിടുകള്‍ ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് മൂടുക, കളിമണ്ണ് ഉപയോഗിച്ച് കുഴി മൂടുക, മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക, ചരല്‍ക്കല്ലുകള്‍ നിക്ഷേപിക്കുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അയക്കണമെന്നും കലക്ടര്‍മാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കുഴല്‍ക്കിണര്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അക്കാര്യം ബോധ്യപ്പെടുത്തി കലക്ടറില്‍ നിന്നോ ബി.ഡി.ഒയില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഫയലുകളിലുറങ്ങുന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയതിനു നല്‍കുന്നത് പിഞ്ചോമനകളുടെ ജീവനാണ്.
വെള്ളം കിട്ടാതാകുന്നതോടെ കുഴല്‍ക്കിണറുകളില്‍നിന്ന് മോട്ടോറും പി.വി.സി പൈപ്പും പുറത്തെടുക്കുക പതിവാണ്. എന്നാല്‍ ഇവിടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. അടുത്തിടെ കുഴല്‍ക്കിണര്‍ മരണങ്ങള്‍ എല്ലാം നടന്നത് ഗ്രാമപ്രദേശങ്ങളില്‍ കൃഷിസ്ഥലങ്ങള്‍ക്കു സമീപം തന്നെയായിരുന്നു. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയ്ക്ക് കുരുന്നുകളുടെ ജീവന്‍ ബലി നല്‍കേണ്ടിവരുമ്പോള്‍ അതു മാപ്പര്‍ഹിക്കാത്ത കുറ്റംതന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago