ഈജിപ്തില്‍ 103 വയസുള്ള സ്ത്രീക്ക് പെരുന്നാള്‍ പൊതുമാപ്പില്‍ ജയില്‍ മോചനം
കൊലക്കുറ്റത്തിന് ആജീവനാന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 103 വയസുള്ള സ്ത്രീക്ക് ജയില്‍ ജീവിതത്തില്‍ നിന്ന് 13 വര്‍ഷത്തിനു ശേഷം മോചനം.
ഈജിപ്തില്‍ ചെറിയ പെരുന്നാളോനടുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിലാണ് ഇവര്‍ ജയില്‍ മോചിതയായത്.
തെക്കന്‍ ഈജിപ്തിലെ അസ് യൂത് പ്രദേശത്തെ ഫാതിഹിയ അബൂ ഹഷീഷ് എന്ന വൃദ്ധയാണ് കഥാനായിക. 1914 ല്‍ സോഹാഗ് ഗവര്‍ണറേറ്റില്‍ ജനിച്ച ഇവര്‍ തന്റെ 90 ആം വയസിലാണ് കൊലപാതകം നടത്തിയത്. തന്റെ സ്വന്തം മകന്റെ കയ്യേറ്റത്തിനെതിരെ പ്രതികരിച്ച ഇവര്‍ മകനെ കൊലപ്പെടുത്തിയ കേസിലാണ് ആജീവനാന്ത തടവ് ശിക്ഷ വിധിക്കപ്പെട്ടത്.
ഈജിപ്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവില്‍ ഇവര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയെങ്കിലും ഭര്‍ത്താവിന്റെ കുടുംബവുമായി പ്രശ്നങ്ങള്‍ നില നില്ക്കുന്നതിനാല് ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ല. മകളുടെ വീട്ടിലേക്കാണ് ഇവരുടെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."