ട്രംപിന്റെ യാത്രാവിലക്കിന് സുപ്രിം കോടതിയുടെ ഭാഗിക അംഗീകാരം
വാഷിങ്ടണ്‍: ആറു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനുള്ള സ്‌റ്റേ സുപ്രിം കോടതി ഭാഗികമായി നീക്കി.
സൊമാലിയ, സുഡാന്‍, ഇറാഖ്, യെമന്‍, ലിബിയ, സിറിയ എന്നീ ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്നിന്നുള്ളവര്ക്കാ
ബോണഫൈഡ് റിലേഷന്‍ ഇല്ലാത്ത യാത്രക്കാര്‍ക്കു മാത്രമായി വിലക്കു നടപ്പിലാക്കാനാണ് അമേരിക്കന്‍ ഉന്നത കോടതി അനുമതി നല്‍കിയത്.
അമേരിക്കയുമായി വ്യാപാരപരമായോ മറ്റു ബന്ധങ്ങളോ ഉള്ളവര്‍ക്ക് ഉത്തരവു ബാധകമല്ലെന്നു സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.
നടപടി പൂര്‍ണമായും അംഗീകരിക്കണോ റദ്ദാക്കണോ എന്ന വിഷയത്തെക്കുറിച്ച് ഒക്‌ടോബറില്‍ വിശദമായ വാദം കേള്‍ക്കും.
2017 മാര്‍ച്ച് 15ന് അര്‍ധരാത്രി മുതല്‍ 90 ദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."