HOME
DETAILS
MAL
ആധാര്‍ വിജ്ഞാപനങ്ങളുടെ സ്റ്റേ: ആവശ്യം സുപ്രിം കോടതി നിരാകരിച്ചു
backup
June 27 2017 | 06:06 AM
ന്യൂഡല്‍ഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍
ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടിയോ വ്യക്തത വരുത്തലോ സാധ്യമല്ല. വിഷയം ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."