HOME
DETAILS

ഗര്‍ഭിണിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  
backup
June 27 2017 | 06:06 AM

pregnancy-women-dead-issue

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി ചികിത്സയിലിരിക്കേ മരിച്ചു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ചികത്സയിലുണ്ടായ പിഴവാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം ഗര്‍ഭിണിയായ പെരളശേരി സ്വദേശിനിയായ പ്രണയ (24) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗുരുതരാവസ്ഥയിലായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയും ചെയ്തത്.

കഴിഞ്ഞ 18ന് വൈകിട്ടാണ് പ്രണയയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്ക് പെയിനാണെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പെയിന്‍ കില്ലര്‍ ഇഞ്ചക്ഷന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിറ്റേ ദിവസം ഡോക്ടര്‍ പരിശോധനക്ക് എത്താത്തതിനെ തുടര്‍ന്ന് ഒ.പിയിലെത്തി കാണിക്കുകയും അപ്പോള്‍ തന്നെ സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സ്ഥിതി ഗുരുതരമാണെന്നും ഉടന്‍ പരിയാരത്തേക്ക് കൊണ്ടു പോകണമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെ പരിയാരത്ത് എത്തിക്കുകയും അപ്പോള്‍ തന്നെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടി വളരെ നേരത്തേ തന്നെ മരിച്ചിരുന്നുവെന്ന് പരിയാരത്തെ ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു ശേഷം പ്രണയയുടെ നിലയും ഗുരുതരാവസ്ഥയിലായി. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പ്രണയ ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

മാണിക്കോത്ത് പ്രദീപന്‍ പ്രമീള ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് വിനീഷ്, സഹോദരന്‍ പ്രണവ്. മൃതദേഹം പരിയാരം മെഡി: മോര്‍ച്ചറിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago