HOME
DETAILS

സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കും: പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

  
backup
November 03 2019 | 03:11 AM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95

 


സ്വന്തം ലേഖകന്‍
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ നേരിട്ട് സമീപിക്കുമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. പീഡനത്തിരയായി പെണ്‍കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മൂന്നു ദിവസത്തിനകം തന്നെ ഇതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകും. ഉടന്‍ തന്നെ ഹര്‍ജി സമര്‍പ്പിക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു.
മാതാപിതാക്കളായ ഞങ്ങള്‍ക്കും മക്കള്‍ക്കും നീതി കിട്ടുന്നതിന് വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി. രണ്ട് മക്കളും കൊല്ലപ്പെട്ടതാണെന്ന് തുടക്കം മുതലേ പറഞ്ഞിരുന്നു. എന്നാല്‍ പൊലിസാണ് അത് ആത്മഹത്യയെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചത്. ചിലരെ രക്ഷിക്കാന്‍ വേണ്ടി പൊലിസ് ഒത്തു കളിച്ചതാണെന്ന് പിന്നീടാണ് മനസിലായത്.
സി.ബി.ഐ അന്വേഷണം വന്നാല്‍ ഇപ്പോഴത്തെ പ്രതികള്‍ക്കു പുറമെ കൂടുതല്‍ പേരുണ്ടെങ്കില്‍ അവരും പ്രതികളാവുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി മാതാപിതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു.
അതേസമയം ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറില്‍ മാതാപിതാക്കളെ കാണാന്‍ വന്ന ദിവസം തന്നെ അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോയത് വിവാദമുയര്‍ത്തിയിരുന്നു. കമ്മീഷന്‍ വരുന്ന ദിവസം തന്നെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടു പോയതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ വിശദീകരണത്തിനായി ജില്ലാ കലക്ടറേയും ജില്ലാ പൊലിസ് മേധാവിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും കമ്മീഷന്‍ അംഗം യശ്വന്ത് ജെയ്ന്‍ പറഞ്ഞിരുന്നു.
അതേസമയം, ദേശീയ ബാലാവകാശ കമ്മീഷന്‍ തങ്ങളെ കാണാന്‍ വരുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ കണ്ട ശേഷമേ മുഖ്യമന്ത്രിയെ കാണാന്‍ പോകുമായിരുന്നുള്ളൂവെന്നുമാണ് ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago