ഫണ്ടിന്റെ അഭാവത്തിലും കൈയടി നേടി ഭക്ഷണ കമ്മിറ്റി
വടകര: പ്രളയത്തെ തുടര്‍ന്ന് ചെലവു ചുരുക്കിയ കലോത്സവത്തില്‍ ഫണ്ടിന്റെ അഭാവത്തിലും ഏറ്റവും പ്രശംസനീയമായ പ്രകടനം കാഴ്ച വച്ചത് ഭക്ഷണ കമ്മിറ്റി തന്നെ.
18 വേദികളില്‍ നടക്കുന്ന കലോത്സവത്തിനു ഭക്ഷണമൊരുക്കിയത് ഏഴു കേന്ദ്രങ്ങളിലാണ്. സ്‌കൂള്‍ പി.ടി.എകളും വടകരയിലെ വാണിജ്യസ്ഥാപനങ്ങളും വ്യക്തികളും നല്‍കിയ സഹായത്തിന്റെ കരുത്തിലാണു ഭക്ഷണകമ്മിറ്റി മുന്നോട്ടുപോയത്. കലോത്സവം തുടങ്ങിയപ്പോള്‍ മത്സരാര്‍ഥികള്‍ക്കും ഒഫിഷ്യലുകള്‍ക്കും മാത്രമാണു ഭക്ഷണമെന്ന് അറിയിച്ചിരുന്നുവെങ്കിലും കലോത്സവ ദിനങ്ങളില്‍ ഹോട്ടലുകളും ചായക്കടകളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം കൂടുതല്‍ വേണ്ടിവന്നതായി ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ ടി. അശോക് കുമാര്‍ പറഞ്ഞു.
കൂടാതെ രാത്രിയും ഭക്ഷണം നല്‍കുന്നുണ്ട്. രക്ഷിതാക്കള്‍, അധ്യാപകര്‍ ഭക്ഷണകമ്മിറ്റി ചുമതല ഏറ്റെടുത്ത അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അംഗങ്ങള്‍ എന്നിവരാണ് ഓരോ കേന്ദ്രങ്ങളിലും സ്തുത്യര്‍ഹമായ രീതിയില്‍ ഭക്ഷണവിതരണം മുന്നോട്ടു കൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."