പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് മുറ്റിച്ചൂര്‍ സുബുലുല്‍ ഹുദാ മദ്റസ വിദ്യാര്‍ഥികള്‍
അന്തിക്കാട്: പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് മുറ്റിച്ചൂര്‍ സുബുലു ല്‍ ഹുദാ മദ്റസ വിദ്യാര്‍ഥികള്‍. മദ്റസ മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ ഗ്രോബാഗില്‍ പച്ചക്കറി നട്ടത്. നൂറുഗ്രോബാഗില് വെണ്ട, പയര്‍, വഴുതന, മത്തന്‍, കയ്പ, കാബേജ്, ചീര എന്നിവയാണ് കൃഷി ചെയ്തത്. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. ഒഴിവ് സമയങ്ങളിലാണ് കുട്ടികള്‍ കൃഷിയെ പരിപാലിച്ചിരുന്നത്. ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളയിച്ച കുട്ടികളെ നാട്ടുകാര്‍ അഭിനന്ദിച്ചു.
മഹല്ല് പ്രസിഡന്റ് സഗീര്‍ ഹാജി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സദര്‍ എന്‍.എ ഷാഹുല്‍ ഹമീദ് മൗലവി അധ്യക്ഷനായി. ഖത്തീബ് മുഹമ്മദ് മീരാന്‍ ദാരിമി അല്‍ ഹൈതമി, പി.കെ ഹസന് ഹാജി, ചീഫ് കോഡിനേറ്റര്‍ ഉമ്മര്‍ഹാജി എടയാടി, പി.കെ മുഹമ്മദ്, പി.യു ഷിയാസ്, ഉസ്മാന് പുതുശ്ശേരി, അബൂബക്കര്‍ മുസ്ലിയാര്, മുഹമ്മദ് അഞ്ചങ്ങാടി, നാസര്‍ അറക്കവീട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."