'ഭാരതീയം' പ്രചാരണ കണ്‍വന്‍ഷന്‍ മതേതര സംഗമമായി
ചെറുതുരുത്തി : എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ഭീകരത്‌ക്കെതിരെ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന ഭാരതീയം ചരിത്രസ്മൃതി യാത്രയെ വരവേല്‍ക്കാന്‍ ദേശമംഗലം ഒരുങ്ങി. ആഗസ്റ്റ് 13ന് വൈകീട്ട് 7നാണ് ദേശമംഗലത്തെ സ്വീകരണം.
യാത്ര വിജിപ്പിക്കാന്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിനു മുന്നോടിയായി നടന്ന വരവൂര്‍ പഞ്ചായത്ത് പ്രചരണ കണ്‍വന്‍ഷന്‍ വര്‍ഗീയ ഭീകരത്‌ക്കെതിരെയുള്ള മതേതര സംഗമമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. വരവൂര്‍ മഹല്ല് പ്രസിഡന്റ് എന്‍.എം അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍, ഷിയാസ് അലി വാഫി, കെ.എസ് ദിലീപ്, പി.ഐ ഷാനവാസ് കെ.എം ഹനീഫ, പി.യു വാപ്പുട്ടി, എം. വീരചന്ദ്രന്‍, സലീം അന്‍വരി, കെ.വി ഉസ്മാന്‍ ഹാജി, മുഹമ്മദലി ഓണമ്പിള്ളി, വി.ബി ശരീഫ് , പി.എച്ച് ഇസ്മയില്‍, കെ.എ ബീരാന്‍ സാഹിബ്, കെ.എം ഹമീദ് സാഹിബ്, സി.എം ഉസ്മാന്‍ ഹാജി, പി.എം ഉമ്മര്‍, എ.എം ഉമ്മര്‍ഹാജി, സലീം അന്‍വരി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ സലാം പാറയ്ക്കല്‍ സ്വാഗതവും സി.പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."