കൃഷിയോടുള്ള അവഗണന സംസ്കാരത്തോടുള്ള വെല്ലുവിളി: വി.എസ് സുനില്‍കുമാര്‍
വടക്കാഞ്ചേരി: കാര്‍ഷിക മേഖലയോടുള്ള പുതിയ തലമുറയുടെ അവഗണന സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ ക്ഷേത്രോത്സവങ്ങള്‍ നാടിന്റെ കാര്‍ഷികോത്സവങ്ങള്‍ കൂടിയാണെന്നും ഉത്സവങ്ങളോടൊപ്പം കൃഷിയേയും സംരക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച നടപ്പുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടി.പി പ്രഭാകര മേനോന് അധ്യക്ഷനായി. എം.ആര് അനൂപ് കിഷോര്‍, പ്രസീത സുകുമാരന്‍, പി.ഡി ശോഭന, ഇ.എസ് ദിനേശന്, ഊരായ്മകേളത്ത് പാര്‍വ്വതി ചെറിയമ്മ, കുങ്കുമത്ത് പരമേശ്വരന് നായര്‍, പി.ആര് സേതുമാധവന്,
കടമ്പാട്ട് ഗോപാലകൃഷ്ണന്, ടി.ജി അശോകന്, എ.കെ സതീഷ് കുമാര്‍, സി.എ ശങ്കരന്‍കുട്ടി, ശശികുമാര്‍ കൊടയ്ക്കാടത്ത്, പി.ജി രവീന്ദ്രന്, ടി.പി ഗിരീശന്, കെ.ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."