പനി പടരുന്നു സ്വകാര്യ ആശുപത്രികള്‍ക്ക് കൊയ്ത്തുകാലം
തിരുവനന്തപുരം: പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചതോടു കൂടി സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിയാന്‍ തുടങ്ങി. മാരകമല്ലാത്ത ചെറിയ പനിയുമായി എത്തുന്ന രോഗികള്‍ക്ക് കുറഞ്ഞത് പത്തു ദിവസത്തോളമുള്ള ആശുപത്രി വാസവും ഭീമമായ ചികിത്സാചെലവ് ബില്ലുമാണ് നല്‍കുന്നത്.
പനി ബാധിച്ച് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെങ്കിലും പനി മൂര്‍ച്ഛിച്ചക്കുന്നതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അപ്പോഴേക്കും രോഗിയുടെ കൈവശത്ത് നിന്നും ഇവര്‍ നല്ലൊരു തുക ഈടാക്കിയിരിക്കും ഇതോടെ ഗത്യന്തരമില്ലാതെ രോഗികളുടെ ബന്ധുക്കള്‍ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റുന്നു. ഇത്തരത്തില്‍ നിരവധി രോഗികളാണ് സ്വകാര്യ ആശുപത്രികളുടെ പകല്‍ കൊള്ളയ്ക്ക് ഇരയായിട്ടുണ്ട്. പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ചതോടെ സ്വകാര്യ ആശുപത്രികള്‍ പനിക്കെതിരായി വന്‍ പാക്കേജുകളാണ് രോഗികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇവര്‍ ആശുപത്രി എക്‌സിക്യൂട്ടിവുകളെ പല ഭാഗങ്ങളിലും പനി ബാധിത പ്രദേശങ്ങളിലും സര്‍ക്കാര്‍ ആശുപത്രി വി.ഐ.പി കോളനികള്‍ എന്നിവ കേന്ദ്രീകരിച്ചു എത്തുകയും പനി ബാധിതര്‍ക്ക് ആശുപത്രി ഏര്‍പ്പെടുത്തിട്ടുള്ള പാക്കേജുകളും ചികിത്സ സംവിധാനങ്ങളും പനിബാധിരുടെ ബന്ധുക്കളെ അറിയിക്കുന്നു.
ഇപ്പോള്‍ പനി പടര്‍ന്ന് പിടിക്കുന്നതിനാല്‍ പല മേഖലകളില്‍ ഉള്ളതു പോലെ സ്വകാര്യ ആശുപത്രികളിലും ബിസിനസ് വിപുലീകരണത്തിനായി പല മാര്‍ഗങ്ങളും പയറ്റി തുടങ്ങിയിട്ടുണ്ട്. എന്നാലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ പോലും പകര്‍ച്ചപ്പനിയുടെ ഭീകരത മനസിലാക്കി പണം പലിശക്ക് എടുത്തങ്കിലും രോഗികളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നു. എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുകയും ഇതിനു ശേഷം രോഗികളെ മെഡിക്കല്‍കോളജുകളില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു. രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വന്‍ തുകകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയ ശേഷം രോഗികളുമായി മെഡിക്കല്‍കോളജുകളില്‍ പോകുന്നതാണ് കാണാന്‍ കഴിയുന്നത്.
എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ രോഗികളോട് മാന്യമായ ഇടപെടല്‍ നടത്തുമ്പോള്‍ മിക്കവാറും സ്വകാര്യ ആശുപത്രികള്‍ രോഗികളെ കച്ചവടച്ചരക്കായാണ് കാണുന്നത്. എന്നാല്‍ പനി സീസണുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരവധി മുക്കിനും മൂലയിലും ചെറുകിട സ്വകാര്യ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ഇവയില്‍ പലരും രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കുന്നതായി പറയപ്പെടുമെങ്കിലും മരുന്നു കമ്പനികളെ പ്രതിനിധീകരിക്കുന്ന എക്‌സിക്യൂട്ടിവുകള്‍ ഡോക്ടര്‍ക്ക് നല്‍കുന്ന സൗജന്യ മരുന്ന് സാമ്പിള്‍ പാക്കറ്റുകളാണ് രോഗികള്‍ക്ക് നല്‍കുന്നത്. സാമ്പിള്‍ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നുവെങ്കിലും ഇതിനു രൂപ ഈടാക്കുന്നതായാണ് പല ഭാഗത്ത് നിന്നും പരാതികള്‍ ഉയരുന്നത്. സാമ്പിള്‍ മരുന്നുകള്‍ വില്‍ക്കുവാന്‍ പാടില്ലെന്നുണ്ടെങ്കിലും വില്‍പന ചരക്കാക്കിയാണ് ചെറുകിട ക്ലിനിക്കുകള്‍ കാണുന്നത്.
പനി സീസണ്‍വന്നതോട് കൂടി സ്വകാര്യ മേഖലകളിലെ വന്‍കിട ചെറുകിട ആശുപത്രികള്‍ക്ക് കൊയിത്തുല്‍സവമാണ് എന്നാല്‍ ജില്ല പനിക്കിടക്കയില്‍ കിടക്കുമ്പോഴും ഒരു വിഭാഗം സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന പകല്‍ കൊള്ളക്കെതിരേ ആരോഗ്യ വകുപ്പോ ഡ്രഗ്‌സ് കണ്ട്രോളിങ് വിഭാഗമോ വേണ്ട നടപടി എടുക്കുന്നില്ലന്നുള്ള പരാതി ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."