HOME
DETAILS

വഅദ് അല്‍ശമാല്‍ വ്യവസായ പദ്ധതി സല്‍മാന്‍ രാജാവ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു

  
backup
November 23 2018 | 17:11 PM

vaad65515241521


അബ്ദുസ്സലാം കൂടരഞ്ഞി#

 

റിയാദ്: സഊദിയിലെ മറ്റൊരു വ്യവസായ പദ്ധതി കൂടി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. തുറൈഫിലെ വഅദ് അല്‍ശമാല്‍ വ്യവസായ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. വഅദ് അല്‍ശമാല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 5500 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 3100 കോടി റിയാലിന്റെ നിക്ഷേപങ്ങളും നടത്തുന്നതോടെ ആകെ നിക്ഷേപം 8500 കോടി റിയാലിന്റെ ഭീമന്‍ നിക്ഷേപങ്ങളായി മാറും. രണ്ടാം ഘട്ടത്തില്‍ ഫോസ്‌ഫേറ്റ് രാസവള ഫാക്ടറിയും ഉള്‍പ്പെടുന്നുണ്ട്. പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ രാസവളം ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയിലാണ് ഫാക്ടറി സ്ഥാപിക്കുക.
രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ സഊദി അറേബ്യയുടെ പ്രതിവര്‍ഷ ഫോസ്‌ഫേറ്റ് രാസവള ഉല്‍പാദന ശേഷി 90 ലക്ഷം ടണ്‍ ആയി ഉയരും. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫോസ്‌ഫേറ്റ് രാസവള ഉല്‍പാദകരായി സഊദി മാറുമെന്നും ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ലോകത്തെ ആകെ ഫോസ്‌ഫേറ്റ് ശേഖരത്തിന്റെ ഏഴു ശതമാനം ഉത്തര അതിര്‍ത്തി പ്രവിശ്യയിലാണ്. മരുഭൂമിക്ക് നടുവിലായതിനാല്‍ ഈ ശേഖരം പ്രയോജനപ്പെടുത്തുന്നതിന് വലിയ വെല്ലുവിളികള്‍ തരണം ചെയ്യേണ്ടതുണ്ട്. വഅദ് അല്‍ശമാല്‍ വ്യവസായ പദ്ധതി നടപ്പാക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും തന്ത്രപ്രധാന പങ്കാളിയാണ് സഊദി അറേബ്യന്‍ റെയില്‍വേ കമ്പനിയെന്ന് ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദി പറഞ്ഞു.
ഉത്തര സഊദിയില്‍ നിന്ന് കിഴക്കന്‍ സഊദിയിലെ വ്യവസായ കേന്ദ്രങ്ങളില്‍ ധാതുക്കള്‍ എത്തിക്കുന്നതിന് 1550 കിലോമീറ്റര്‍ നീളത്തില്‍ ഗുഡ്‌സ് പാത നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും നീളം കൂടിയ റെയില്‍ പാതയാണിത്. വഅദ് അല്‍ശമാല്‍ പദ്ധതിയെ റെയില്‍ പാതയില്‍ തെക്കുവടക്കു പാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 2011 ല്‍ ഗുഡ്‌സ് ട്രെയിനുകള്‍ വഴി ഉത്തര സഊദിയില്‍ നിന്ന് ധാതുക്കള്‍ നീക്കം ചെയ്യുന്നതിന് തുടങ്ങിയതു മുതല്‍ ഇതുവരെ 3.7 കോടി ടണ്ണിലേറെ ഫോസ്‌ഫേറ്റും ബോക്‌സൈറ്റും ഫോസ്‌ഫോറിക് ആസിഡും ഉരുക്കിയ സള്‍ഫറും നീക്കം ചെയ്തിട്ടുണ്ട്. വഅദ് അല്‍ശമാല്‍ വ്യവസായ പദ്ധതിയില്‍ നിന്നു മാത്രം 20 ലക്ഷം ടണ്‍ ധാതുക്കള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പറഞ്ഞു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരന്‍, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ ഡെപ്യൂട്ടി ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍മുദൈഫിര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago