ഇന്ത്യാ-യു.എസ് ബന്ധത്തില്‍ ആശങ്കയെന്ന് ചൈനീസ് മാധ്യമം
ബെയ്ജിങ്: ഇന്ത്യാ- അമേരിക്ക ബന്ധം ശക്തമാകുമ്പോള്‍ ചൈനയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുന്നറിയിപ്പ്.
നേരത്തെയും ഇത്തരം പ്രതിഷേധങ്ങള്‍ പത്രം ഉയര്‍ത്തിയിട്ടുണ്ടെന്നും ചൈനയ്‌ക്കെതിരേയുള്ള നീക്കം ചെറുക്കണമെന്നും ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പറയുന്നു.
ജപ്പാനും ആസ്‌ത്രേലിയയും പോലെ ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയല്ലെങ്കിലും യു.എസ്-ഇന്ത്യാ ബന്ധത്തില്‍ ആശങ്കയുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു. മേഖലയില്‍ യു.എസിന്റെ പോസ്റ്റായി ഇന്ത്യ മാറിയാല്‍ ചൈനയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ മാറ്റംവരുത്തി അമേരിക്കയുടെ സഖ്യകക്ഷി ആയിക്കൂടെന്നില്ലെന്നും ലേഖനം പറയുന്നു. ദക്ഷിണേഷ്യയുടെ സമാധാനം അത് തകര്‍ക്കും.
ജോണ്‍ കെന്നഡി യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയും സോവിയറ്റ് യൂനിയനും ഇന്ത്യയെ ചൈനയുടെ എതിരാളിയായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും. 1950 മുതല്‍ 1960 വരെയുള്ള കാലത്ത് സോവിയറ്റ് യൂനിയനും അമേരിക്കയും ചൈനയ്‌ക്കെതിരേ ഇന്ത്യയെ ഉപയോഗിച്ചെന്നും ലേഖനം എടുത്തുപറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."