മുവാറ്റുപുഴ-കാക്കനാട് നാലുവരിപാത നിര്‍മാണം; യോഗം ചേര്‍ന്നു
മുവാറ്റുപുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച മുവാറ്റുപുഴ-കാക്കനാട് നാലുവരി പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രഥമ യോഗം മുവാറ്റുപുഴ ആര്‍.ഡി.ഒ.ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. യോഗം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആര്‍ഡിഒ എം.ജി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍എംഎല്‍എ ബാബു പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് ഇടപ്പരത്തി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, തഹസീല്‍ദാര്‍മാരായ റെജി.പി.ജോസഫ്, സാബു.കെ.ഐസക്ക്, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഷിജി കരുണാകരന്‍,എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പി.കെ.രമ, കെ.എ.അബ്ദുല്‍ സലാം, കെ.എ.നവാസ്, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ കാക്കാനാട്മുവാറ്റുപുഴ റോഡിന്റെ അലൈമെന്റ് നിശ്ചയിക്കാന്‍ തീരുമാനിച്ചു.
വിശദമായ പ്രൊജക്ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഒന്നാം റീച്ചില്‍ മുവാറ്റുപുഴ മുതല്‍ നെല്ലാട് വരെയും രണ്ടാം റീച്ചില്‍ നെല്ലാട് മുതല്‍ കിഴക്കമ്പലം വരെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് യോഗത്തില്‍ തീരുമാനം. 2020ഓടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
മുവാറ്റുപുഴ നിവാസികളുടെ ചിരകാലഭിലാശമായ മൂവാറ്റുപുഴകാക്കനാട് നാലുവരി പാത എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2011ലെ ബജറ്റില്‍ അന്ന് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസക്ക് 30കോടിരൂപ അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് 201617ബജറ്റില്‍ 40കോടി രൂപ വീണ്ടും അനുവദിക്കുകയായിരുന്നു. 30മീറ്റര്‍ വീതിയില്‍ ബിഎംബിആര്‍സി നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. സ്ഥലമേറ്റുക്കല്‍ എളുപ്പത്തിലാക്കാന്‍ ലാന്റ് അക്വിസിഷന്‍ ഓഫീസ് മുവാറ്റുപുഴയില്‍ ആരംഭിക്കാനുള്ള നടപടികളെടുക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."