HOME
DETAILS
MAL
അലനെയും താഹയെയും പൊലിസ് കണ്ടത് 6.45ന്, ഏഴ് മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി, അരമണിക്കൂര്‍ കൊണ്ട് യു.എ.പി.എയും ചുമത്തി; ദുരൂഹ നടപടികള്‍ വ്യക്തമാക്കുന്നത് എഫ്.ഐ.ആറില്‍
backup
November 05 2019 | 12:11 PM
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയ കേസില്‍ അന്വഷണ ഉദ്യോഗസ്ഥന് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്തുവന്നു. യുവാക്കളെ പെട്രോളിങ് സംഘം ആദ്യമായി കണ്ട് വെറും 45 മിനിട്ടിന് ശേഷം യു.എ.പി.എ ചുമത്തുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഈ നടപടി ഏറെ ദുരൂഹത പടര്‍ത്തുന്നതാണ്.
അലന്റെ ഷോള്ഡറില് ഉണ്ടായിരുന്ന ഒരു ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ നോട്ടിസ്, മാവോയിസ്റ്റ് വേട്ടക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുക തുടങ്ങിയ മാവോയിസ്റ്റ് അനുകൂല പ്രസ്താവനകളും കണ്ടെടുത്തു എന്ന് പറയുന്നുണ്ട്. ഇതുകൊണ്ട് മാത്രം ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നുള്ള ഉത്തമ ബോധ്യത്തില്‍ തങ്ങള്‍ എത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.
പെരുമണ്ണ പാറമ്മലിലുള്ള ഫുട്ബോള്‍ ടര്ഫിന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ ലാബിന് സമീപത്തുവച്ചാണ് ഇവരെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇതില്‍ പരാമര്‍ശമുണ്ട്.
ഷുഹൈബിന് 20ഉം ത്വാഹ ഫസലിന് 24 വയസ്സുമാണ് കാണിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ തന്നെ യു.എ.പി.എ ചുമത്തണമെന്ന നിലപാട് പൊലിസിനുണ്ടായിരുന്നു എന്നത് തന്നെയാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുവാക്കളെ കണ്ട് വെറും 45 മിനിട്ടിനകം യു.എ.പി.എ വകുപ്പ് ചേര്‍ത്ത നടപടി ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."