'ബഹ്റൈന്‍ ടു കണ്ണൂര്‍' വിമാന സര്‍വ്വീസിന് ബഹ്റൈന്‍ കെ.എം.സി.സി. എയര്‍ ഇന്ത്യക്ക് നിവേദനം നല്കി
മനാമ: ഡിസംബറില്‍ ഉല്‍ഘാടനം ചെയ്യുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബഹ്റൈനില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി.കണ്ണൂര്‍ ജില്ലാ കമ്മിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ക്ക് നിവേദനം നല്കി. ബഹ്റൈനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് റീജിയണല്‍ ഓഫീസില്‍ നേരിട്ട് ചെന്നാണ് അധികൃതരുമായി സംസാരിക്കുകയും തുടര്‍ന്ന് നിവേദനം കൈമാറുകയും ചെയ്തത്.
ചടങ്ങില്‍ കെ.എം.സി.സി.കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നൂറുദ്ദീന്‍ മുണ്ടേരി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബഹ്റൈന്‍ മാനേജര്‍ സാകത് സാറിനാണ് നിവേദനം കൈമാറിയത്.
കണ്ണൂര്‍ എയര്‍പോര്‍ട്ട് പരിധിയിലുള്ള ബഹ്റൈന്‍ പ്രവാസികളുടെ ഈ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
നിവേദനം സമര്‍പ്പിക്കുമ്പോള്‍ മാനേജര്‍ക്കു പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സെയില്‍സ് മാനേജര്‍ നാരായണ മേനോന്, സെയില്‍സ് എക്സിക്യുട്ടീവ് അഫ്സല് ഇമ്രാന്, കെ.എം.സി.സി.കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ പാനൂര്‍, വൈസ് പ്രസിഡണ്ട് നിസാര്‍ ഉസ്മാന്, സെക്രട്ടറിമാരായ നൂറുദ്ദീന്‍ മാട്ടൂല്‍ ,അഷ്റഫ് കാക്കണ്ടി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."