HOME
DETAILS

കാന്തപുരം വിഭാഗത്തിന്റെ അക്രമം;പള്ളിക്കല്‍ബസാറില്‍ പെരുന്നാള്‍ നിസ്‌കാരം വന്‍ പൊലിസ് കാവലില്‍

  
backup
June 27, 2017 | 9:28 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-10

പള്ളിക്കല്‍: പള്ളിയില്‍  കാന്തപുരം വിഭാഗം  സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നു പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നടത്തിയതു വന്‍ പൊലിസ് കാവലില്‍. കാന്തപുരം വിഭാഗം പെരുന്നാള്‍ രാവില്‍ അസര്‍ നിസ്‌കാരം തടസപ്പെടുത്തി വൈകിട്ടോടെതന്നെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നു രാത്രിയില്‍ ഇശാഅ് നിസ്‌കാരവും തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കും അക്രമികള്‍ക്കും പരുക്കേറ്റു. പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ ഔദ്യോഗിക പെരുന്നാള്‍ നിസ്‌കാരത്തിന് പുറമേ കാന്തപുരം വിഭാഗവും ജമാഅത്തായി നിസ്‌കരിക്കാനുള്ള നീക്കമുണ്ടായിരുന്നു. തലേന്നു രാത്രി ഇശാഅ് നിസ്‌കാരം ഔദ്യോഗിക ജമാഅത്ത് നടക്കുന്ന സമയത്തുതന്നെ നടത്തുകയും ചെയ്തു. തുടര്‍ന്നു സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നു വന്‍ പൊലിസ് സംഘം രാത്രി തന്നെ എത്തിയിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ അതിരാവിലെതന്നെ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി സര്‍ക്കിളില്‍പെട്ട വാഴക്കാട്, കൊണ്ടോട്ടി, കരിപ്പൂര്‍, വേങ്ങര, തിരൂരങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്‌ട്രൈക്കര്‍ പൊലിസിന്റ ഒരു ബറ്റാലിയനും എം.എസ്.പിയുടെ ഒരു ബറ്റാലിയനുമാണ് പെരുന്നാള്‍ നിസ്‌കാരത്തിനു സംരക്ഷണം നല്‍കിയത്. വ്യാജ രേഖയുണ്ടാക്കി പള്ളി പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഭരണംലഭിച്ചു സമസ്ത വിഭാഗം പരിപാലനം നടത്തിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നമ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  a few seconds ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  12 minutes ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  28 minutes ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  34 minutes ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  an hour ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  an hour ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  an hour ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  an hour ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 hours ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  2 hours ago