HOME
DETAILS

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി

  
backup
November 05, 2019 | 6:50 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-5

 

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലയളവിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാത്ത വിധത്തില്‍ സുഗമമായ തീര്‍ഥാടനം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് ഒഴിവാക്കണം. ഇതുസംബന്ധിച്ച് മറ്റു സംസ്ഥാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കണം.
എരുമേലി അഴുതക്കടവ്‌വഴി വരുന്ന ഭക്തര്‍ മൂന്നു മണിക്ക് മുമ്പ് വനമേഖല കടക്കണമെന്നത് സംബന്ധിച്ചും അറിയിപ്പ് കൊടുക്കണം. വിര്‍ച്വല്‍ ക്യൂ സംവിധാനം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ പ്രയോജനപ്പെടുത്തണം.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ബജറ്റില്‍ നീക്കിവച്ച 25 കോടി രൂപയ്ക്കു പുറമെ ആവശ്യമായി വരുന്ന അധിക ഫണ്ട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പയില്‍ വിവിധ സംസ്ഥാനങ്ങളുടെ സംയുക്ത കണ്‍ട്രോള്‍ റൂം വേണമെന്ന നിര്‍ദേശം മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. പ്രളയം തകര്‍ത്ത പമ്പയില്‍ സര്‍ക്കാര്‍ അടിയന്തരപ്രാധാന്യം നല്‍കി പുനരുദ്ധാരണം നടത്തിയതായി യോഗത്തില്‍ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തവണയും നിലയ്ക്കലാണ് ബേസ് ക്യാംപ്. ഇവിടെനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് നടത്തും. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സഹായകരമായ വിധത്തില്‍ റോഡുകളില്‍ ഇതരഭാഷകളിലുള്ള അടയാള ബോര്‍ഡുകളും പ്രധാന കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും സ്ഥാപിക്കണമെന്ന് ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവുവും പുതുച്ചേരി കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ആര്‍. കമലക്കണ്ണനും നിര്‍ദേശിച്ചു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗങ്ങളായ കെ.പി ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരളത്തിലെ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പൻഡിസൈറ്റിസ് വേദനയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സയ്ക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  2 days ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  2 days ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  2 days ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  2 days ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  2 days ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  2 days ago