HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്‍ത്തകനെ ഇസ്റാഈല്‍ പുറത്താക്കി
backup
November 05 2019 | 19:11 PM
ജറൂസലം: ഇസ്റാഈലിനെ ബഹിഷ്കരിക്കുന്നതിനെ പിന്തുണച്ചുവെന്നാരോപിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഉദ്യോഗസ്ഥനെ ഇസ്റാഈല്‍ ഭരണകൂടം പുറത്താക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഉമര്‍ ശാക്കിറിനെയാണ് പുറത്താക്കിയത്. സര്‍ക്കാര്‍ നടപടിയെ സുപ്രിംകോടതി പിന്തുണയ്ക്കുകയും ചെയ്തു.
ഫലസ്തീനികള്‍ക്കെതിരായ ഇസ്റാഈലിന്റെ നടപടികളെ നിശിതമായി വിമര്‍ശിക്കാറുള്ള ശാക്കിര്‍ ഇതോടെ ഇറാന്, ഉത്തര കൊറിയ, ഈജിപ്ത് എന്നിവയ്ക്കൊപ്പം എത്തിയിരിക്കുകയാണ് രാജ്യമെന്ന് പറഞ്ഞു.
ഒരു വര്‍ഷമായി ഇദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിച്ചുവരികയാണ് ഇസ്റാഈല്‍. ഇസ്റാഈലിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിദേശികളെ പുറത്താക്കാന്‍ അനുവാദം നല്കുന്ന 2017ലെ നിയമം അനുസരിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."