വിദ്യാര്‍ഥികളെ ബലിയാടാക്കരുത്: വനിതാ കമ്മിഷന്
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന വനിതാ കമ്മിഷന് മെഗാ അദാലത്തില്‍ 88 പരാതികള്‍ പരിഗണിച്ചു. 28 പരാതികള്‍ തീര്‍പ്പാക്കി. പത്ത് എണ്ണം പൊലിസിന്റെ ഉള്‍പ്പെടെ റിപ്പോര്‍ട്ടിന് അയച്ചു. മൂന്ന് പരാതികള്‍ കൗണ്‍സലിങ്ങിന് വിട്ടു. 55 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
ഒരു എയ്ഡഡ് സ്കൂളിലെ 18 കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്കെതിരേ നല്കിയ പരാതി കമ്മിഷന് ഒത്തുതീര്‍പ്പാക്കി. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റിനായി സ്കൂളില്‍ പ്രത്യേക പരിശീലന ക്യാംപ് നടത്തിയതിനെ തുടര്‍ന്ന് ആ ദിവസങ്ങളില്‍ ഹാജര്‍ നല്കാന് ക്ലാസ് ടീച്ചര്‍ വിസമ്മതിച്ചതോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിയുമായി കമ്മിഷനെ സമീപിച്ചത്. വിദ്യാര്‍ഥികളെ പ്ലസ്ടു പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കമ്മിഷന് കര്‍ശന നിലപാടെടുത്തു. ഇതോടെയാണ് ഒത്തുതീര്‍പ്പായത്. സ്കൂളുകളില്‍ അധ്യാപകരും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ കുട്ടികളെ ബലിയാടാക്കരുതെന്ന് കമ്മിഷന് പറഞ്ഞു. ഡിസംബര്‍ 31നാണ് അടുത്ത അദാലത്ത്. സിറ്റിങ്ങിന് കമ്മിഷനംഗം ഇ.എം രാധ, അഡ്വ. ഷാഹിദ കമാല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."