HOME
DETAILS

നിങ്ങള്‍ എത്ര ശ്രമിച്ചാലും ജലം വേര്‍തിരിക്കാനാവില്ല, ബി.ജെ.പിയും ശിവസേനയും അതുപോലെയാണ്; മഹാരാഷ്ട്രയിലെ ചിത്രം വ്യക്തമാക്കി ബി.ജെ.പി നേതാവിന്റെ പ്രസ്താവന

  
backup
November 06, 2019 | 1:31 PM

bjp-and-sena-in-maharashtra
മുംബൈ: പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ പ്രസ്താവിച്ചതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വീണ്ടും ബി.ജെ.പി-ശിവസേന സഖ്യത്തിലുള്ള സര്‍ക്കാര്‍ തുടരുമെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവിന്റെ വാക്കുകള്‍. നിങ്ങള്‍ എത്രശ്രമിച്ചാലും ജനം വേര്‍തിരിക്കാനാവില്ലെന്നും ബി.ജെ.പിയും ശിവസേനയും അതുപോലെയാണെന്നുമാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാവ് സുധിര്‍ മുന്‍ഗന്‍തിവാര്‍ പറഞ്ഞത്. ഞങ്ങള്‍ ആ വാര്‍ത്തക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഏതുസമയത്തും ആ വാര്‍ത്ത പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആറ് ശിവസേനാ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് പ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഫോര്‍മുലകളും ചര്‍ച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന സൂചന. ഈ യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന വന്നത്. അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ സന്ദര്‍ശിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിശ്രുതവരന്റെ കൊലപാതകം: പരസ്പരം പഴിചാരി സിയയും കാമുകനും; ആസൂത്രണം തന്റേതെന്ന് ഒടുവില്‍ സമ്മതിച്ച് സിയ

National
  •  21 days ago
No Image

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

Kerala
  •  21 days ago
No Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: 'കസ്റ്റംസിന്റെ ഒത്താശയോടെ, പ്രതിയുടെ മൊഴി വിവാദത്തില്‍

Kerala
  •  21 days ago
No Image

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

National
  •  21 days ago
No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  21 days ago
No Image

പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

uae
  •  21 days ago
No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  21 days ago
No Image

തോൽവി അറിയാതെ 32 വർഷങ്ങൾ; ഡച്ച് പടയുടെ വിജയ തേരോട്ടത്തിൽ പിറന്നത് വമ്പൻ റെക്കോർഡ്!

Football
  •  21 days ago
No Image

വി.ഡി. സതീശന്‍ ഇരട്ടത്താപ്പ്, പിഎം ശ്രീ മുതല്‍ മദ്യനയം വരെ; മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Kerala
  •  21 days ago
No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  21 days ago