വിദ്യാര്‍ഥികളെ സന്മാര്ഗികളാക്കുന്നതില് മദ്റസകള്‍ക്ക് മുഖ്യപങ്ക്: പി ഉബൈദുല്ല
തിരുവനന്തപുരം: വിദ്യാര്‍ഥികളെ സന്മാര്ഗികളായി മാറ്റുന്നതില്‍ മദ്റസകള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പി. ഉബൈദുല്ല എം.എല്‍.എ. ഇസ്ലാമിന്റെ തത്വങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം മറ്റു മതങ്ങളെ കൂടി ബഹുമാനിക്കാനാണ് മദ്റസകളില്‍ പഠിപ്പിക്കുന്നത്.
തങ്ങളൊക്കെയും മദ്റസകളില്‍നിന്ന് പഠിച്ചു വന്നവരാണെന്നും സമസ്തയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്റസാധ്യാപക ക്ഷേമനിധി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉബൈദുല്ല.
ചരിത്രത്തില്‍ ഇന്നേവരെ ആനുകൂല്യങ്ങള്‍ക്കായി മുറവിളി കൂട്ടാത്ത ഏക വിഭാഗമാണ് മദ്റസാധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായതെന്ന് എന്‍. ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. മന്മോഹന് സിങ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപോര്‍ട്ട് നടപ്പാക്കുന്നതിനാണ് മദ്റസാധ്യാപക ക്ഷേമനിധി രൂപീകരിച്ചത്. ഓരോവര്‍ഷവും 1.5 കോടിരൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് പാലിച്ചിട്ടില്ല.
പദ്ധതിയില്‍ ഒന്‍പത് കോടി രൂപയുടെ കുടിശികയാണ് വരുത്തിയിരിക്കുന്നതെന്ന് ഷംസുദ്ദീന് ചൂണ്ടിക്കാട്ടി.
മദ്റസാ അധ്യാപകര്‍ക്ക് പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മറ്റു മേഖലകളില്‍ നിന്ന് കൂടുതള്‍ ഫണ്ട് എങ്ങനെ സമാഹരിക്കാമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."