ലഹരിക്കെതിരേ സന്ദേശവുമായി കലാവിരുന്ന്
ആലപ്പുഴ: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രാചീന കലാരൂപമായ 'കൈയ്യുറ പാവക്കൂത്തിലൂടെ' ലഹരിക്കെതിരെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തുന്നു.
ജില്ലയില്‍ ഇന്നു മുതല്‍ മുതല്‍ ജൂലൈ ഒന്നു വരെ ഈ കലാവിരുന്ന് പര്യടനം നടത്തുന്നു. എട്ടോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന 'കൈയ്യുറ പാവക്കളി' യിലൂടെ പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവം സമ്മാനിക്കും. ഇന്ന് രാവിലെ 10ന് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പര്യടനം ആരംഭിക്കുന്ന പാവക്കളി 11ന് മുല്ലയ്ക്കലിലും 12ന് ആലപ്പുഴ നഗരചത്വരത്തിലും രണ്ടിന് ആലപ്പുഴ റെയില്‍വേസ്റ്റേഷന്‍ പരിസരത്തും മൂന്നിന് കൊമ്മാടി വായനശാല പരിസരത്തും നാലിന് കളക്‌ട്രേറ്റ് പരിസരത്തും അഞ്ചിന് ആലപ്പുഴ വിജയാപാര്‍ക്കിലും പ്രദര്‍ശനം നടത്തും. നാളെ രാവിലെ 10 ന് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പര്യടനം തുടരുന്ന പാവക്കളി 11 ന് കെ.വി.എം എന്‍ജിനീയറിങ് കോളജ് പരിസരത്തും 12ന് ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും രണ്ടിന് ചേര്‍ത്തല എസ്.എന്‍ കോളജ് പരിസരത്തും മൂന്നിന് അര്‍ത്തുങ്കല്‍ പളളി പരിസരത്തും നാലിന് മണിയ്ക്ക് മാരാരിക്കുളം ബീച്ച് പരിസരത്തും അഞ്ചിന് കാട്ടൂര്‍ പളളി പരിസരത്തും പ്രദര്‍ശനം നടത്തും.
ജൂലൈ ഒന്നിന് രാവിലെ 10ന് മങ്കൊമ്പ് ജംഗ്ഷന്‍ പരിസരത്തു നിന്നും പര്യടനം തുടരുന്ന പാവക്കളി 11ന് എടത്വ പളളിപരസരത്തും 12ന് ഹരിപ്പാട് ജംഗ്ഷന്‍ പരിസരത്തും രണ്ടിന് കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തും മൂന്നിന് മാവേലക്കര എക്‌സൈസ് റേഞ്ച് ഓഫിസ് പരിസരത്തും നാലിന് നൂറനാട് എക്‌സൈസ് റേഞ്ച് ഓഫിസ് പരിസരത്തും അഞ്ചിന് ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തും പ്രദര്‍ശനം നടത്തി ജില്ലയിലെ പര്യടനം അവസാനിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."