ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് വധഭീഷണി; ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്കി
ഈരാറ്റുപേട്ട. നഗരസഭാ ചെയര്മാന് ടി.എം റഷീദിന് ഫോണിലൂടെ സി.പി.എം പ്രവര്‍ത്തകര്‍ നിരന്തരം വധഭീഷണി മുഴക്കുന്നതായി പരാതി. മകളടെ വിവാഹം നടത്താന്‍ അനുവദിക്കില്ലെന്നും, മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കുന്നുംപുറത്ത് നസിറിന്റെ അവസ്ഥ ഉണ്ടാകും എന്നും പാര്‍ട്ടി രാജിവയ്ക്കാന്‍ പറഞ്ഞാല്‍ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം കൊന്ന് കളയും, വിട് തകര്‍ക്കും എന്ന് നിരന്തരമായിഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതായാണ് നഗരസഭാ ചെയര്മാന് ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
സി.പിഎമ്മിലെ തന്നെ നഗരസഭാ അംഗവുമായി ബന്ധപ്പെട്ട രണ്ട് പേരാണു കൊലവിളി ഉയര്‍ത്തിയത് എന്നും പിണറായിയാണ് ഭരിക്കുന്നത് എന്ന് ഓര്‍മ്മ വേണം എന്നും, ചെയര്മാന് സ്ഥാനം രാജിവയ്ക്കണം എന്നും ഇവര്‍ ഫോണിലൂടെ ആവശ്വപ്പെടുന്നത് എന്ന് പരാതിയില്‍ പറയുന്നു. ഏരിയാ, ലോക്കല്‍ കമ്മറ്റികളിലെ ചിലരുടെ ഒത്താശയോടെയാണ് വധഭീഷണിഎന്ന് ചെയര്മാന് ടി.എം റഷീദ് പറഞ്ഞു. അതേസമയം നഗരസഭാ ചെയര്‍മാനെ മാറ്റാനുള്ള സി.പിഎം നീക്കം പരാജയപ്പെട്ടപ്പോള്‍ ജനപക്ഷത്തെ നാലു കൗണ്‍സിലര്‍മാര്‍ യു,ഡി.എഫുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ട് വരാന്‍ തിരുമാനിച്ചെങ്കിലും ആദ്യ ടേമിലെ ചെയര്മാന് സ്ഥാനത്തെ ചൊല്ലി മുസ്ലിം ലീഗും, ജനപക്ഷപാര്ട്ടിയും തമ്മില്‍ ഭിന്നത ഉണ്ടായി.
എട്ട് കൗണ്‍സിലര്‍മാര്‍ ഉള്ള ലീഗിന് ആദ്യത്തെ 20 മാസം ചെയര്മാന് പദവി ആവശ്യപ്പെട്ടതു ജനപക്ഷം അംഗീകരിക്കുന്നില്ല.ഇതു കാരണംഅവിശ്വാസം കൊണ്ടു വരാനുള്ള യു.ഡിഎഫിന്റെ നീക്കം പാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."