മോഹന്‍ലാലിന് ആദരമായി മെഗാ സ്റ്റേജ്‌ഷോ 15ന്
കോഴിക്കോട്: അതുല്യനടന്‍ മോഹന്‍ലാലിന് കോഴിക്കോടിന്റെ ആദരമായി 'മോഹനം 2016' എന്ന പേരില്‍ മെഗാ സ്റ്റേജ്‌ഷോ സംഘടിപ്പിക്കുന്നു. 15നു വൈകിട്ട് ആറിനു സ്വപ്നനഗരിയിലാണു പരിപാടിയെന്നു സംവിധായകനും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ രഞ്ജിത്ത് അറിയിച്ചു.
രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഫാസില്‍, ഹരിഹരന്‍, ഐ.വി ശശി, ജോഷി, ഷാജി കൈലാസ് തുടങ്ങിയ 11 സംവിധായകര്‍ ലാലുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കും. ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഷോയില്‍ തേജ് മെര്‍വിന്‍ സംഗീതം നിര്‍വഹിക്കും. പരിപാടില്‍ നിന്നു ലഭ്യമാകുന്ന തുക കോഴിക്കോട്ടെ ചലച്ചിത്രരംഗത്തുള്ള അവശതയനുഭവിക്കുന്ന വ്യക്തികള്‍ക്കു സഹായമായി നല്‍കും.
പദ്ധതിയുടെ വിജയത്തിനായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും പി.വി ഗംഗാധരന്‍ വൈസ് ചെയര്‍മാനും സംവിധായകന്‍ രഞ്ജിത്ത് ജനറല്‍ കണ്‍വീനറുമായുള്ള സഹായ സമിതിക്കു രൂപംനല്‍കിയിട്ടുണ്ട്. പരിപാടിയുടെ പ്രവേശനം സൗജന്യ പാസ് മുഖേന നിയന്ത്രിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."