വയലുകളില്‍ വിത്തുപാകാന്‍ കുട്ടികളെത്തി
കാഞ്ഞങ്ങാട്: നാട്ടിപ്പാട്ടിന്റെ ഈണവും ഗതകാല സ്മരണകളുമുറങ്ങുന്ന വയലുകളില്‍ മികവിന്റെ ഞാറു നടാന്‍ വിദ്യാര്‍ഥികളെത്തി. കാലിച്ചാനടുക്കം ഗവ. ഹൈസാേ്കൂളിലെ സ്‌കൗട്ട് ആന്‍ഡ്് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് ആലത്തടി-മുക്കൂട് പ്രദേശത്തെ വയലില്‍ ഞാറു നട്ടത്. സ്‌കൂള്‍ മികവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ചടങ്ങ്.
പഴയ നാട്ടിപ്പാട്ടിന്റെ വരികള്‍ സഹായികളായെത്തിയ സ്ത്രീകള്‍ പാടിയപ്പോള്‍ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. മയ്യങ്ങാനത്തെ കുഞ്ഞമ്പുവിന്റെ വയലിലായിരുന്നു കുട്ടികള്‍ കൃഷിയിറക്കിയത്. പ്രദേശവാസികള്‍ ചായയും ലഘു പലഹാരങ്ങളും വിതരണം ചെയ്തു. മൂന്നു വയലുകളില്‍ നാട്ടി നട്ടു. നാട്ടിപ്പാട്ടിനൊപ്പം ജാനകിയും കൂട്ടരും പഴയകാല വയലനുഭവങ്ങള്‍ പങ്ക് വച്ചു. വാര്‍ഡ് അംഗം എം. അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി ശശിധരന്‍, പ്രധാനധ്യാപകന്‍ കെ. ജയചന്ദ്രന്‍, അധ്യാപകരായ വി.കെ ഭാസ്‌ക്കരന്‍, പി. സരോജിനി, എന്‍.വി രാജന്‍, എം. ശശിലേഖ, സ്‌കൂള്‍ ഓഫിസ് ജീവനക്കാരന്‍ കെ. രവി എന്നിവരോടൊപ്പം രക്ഷിതാക്കളായ എം. മോഹനന്‍, എ.വി മധു, ശ്രീധരന്‍, ജയചന്ദ്രന്‍, ദാമോദരന്‍, രവി എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."