പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുളായിയില്‍ തുടക്കമായി
കരുളായി: കരുളായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശുചീകരണം, കൊതുകുകളുടെ ഉറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടമെന്നോണം തുടക്കം കുറിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാരുടെ നേതൃത്വത്തില്‍ വിവിധ മേഖലയിലെ പ്രവര്‍ത്തകര്‍ കരുളായി ടൗണിന്റെ ഒരു ഭാഗം ശുചീകരിച്ചു.
കരുളായി കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വള@ിയര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപരികള്‍, തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ ടൗണ്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ കെ മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കെ കമ്മത്ത്, എന്‍.എസ്.എസ് പ്രൊഗ്രാം ഓഫിസര്‍ എ.പി ദിലീഷ്, പി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായത്. ഇന്ന് എല്ലാ വാര്‍ഡുകളിലും സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരികരണവും ബോധവല്‍ക്കരണവും നടത്തും. ജൂലൈ ഒന്നിന് വാരിക്കല്‍, മൂന്നിന് പുള്ളിയില്‍ ഓഡിറ്റോറിയം, എട്ടിന് കുട്ടിമല എന്നിവിടങ്ങളില്‍ ആയുര്‍വേദം, അലോപതി, ഹോമിയോ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പനി ക്ലിനിക്കുകളും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."