യുദ്ധവിരുദ്ധ സന്ദേശവുമായി ഹിരോഷിമ ദിനാചരണം
കൊളത്തൂര്‍: ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ 'പീസ് ' മാതൃകയില്‍ അണിനിരന്നു. വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം, കൊളാഷ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. അധ്യാപകരായ ടി. ഹുസൈന്‍, വി.എം ഹംസ, എന്‍. യൂനുസ് സലീം നേതൃത്വം നല്‍കി.
പുല്‍പ്പറ്റ: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ എന്‍.എസ്.എസ്, സ്‌കൗട്ട് വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. ഷാജി, റംഷാദ്, റസീല, മന്‍സൂര്‍, ആര്‍ദ്ര സുരേന്ദ്രന്‍, ഫൗസാന്‍, നിസ്മിയ, ഹാഷിം നേതൃത്വം നല്‍കി.
പുളിക്കല്‍: തടത്തില്‍പറമ്പ് ജി.എച്ച്.എസ്.എസ് എന്‍.എന്‍.എസിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി. പ്രിന്‍സിപ്പല്‍ ഡോ.വി.ഉഷ നേതൃത്വം നല്‍കി.എ.കെ സാലിഹ്, എം.റജീഷ്, എ.വിനു, ശ്രുതി, ബുഷൈന്‍ മോന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."