HOME
DETAILS

എയ്ഞ്ചല്‍, സുവര്‍ണ മാലാഖ

  
backup
November 25 2018 | 19:11 PM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96


മൂഡബിദ്രി: കേരള ഹൈക്കോടതിയുടെ വിധിയുടെ കരുത്തില്‍ ക്രോസ്ബാറിന് മീതേ സുവര്‍ണ മാലാഖയായി പറന്നിറങ്ങി എയ്ഞ്ചല്‍. സ്വന്തം റെക്കോര്‍ഡ് തിരുത്തെഴുതിയാണ് വനിതകളുടെ ഹൈജംപില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് എയ്ഞ്ചല്‍ പി. ദേവസ്യ സ്വര്‍ണം സമ്മാനിച്ചത്.1.82 മീറ്റര്‍ എന്ന സ്വന്തം പേരിലെ മീറ്റ് റെക്കോര്‍ഡ് 1.83 മീറ്ററാക്കി ഉയര്‍ത്തിയാണ് സ്വരാജ് മൈതാനത്തെ ജംപിങ് പിറ്റില്‍ എയ്ഞ്ചല്‍ താരമായത്. രണ്ടണ്ടാമത്തെ ശ്രമത്തിലായിരുന്നു റെക്കോര്‍ഡ് തിരുത്തിയത്. 1.85 മീറ്റര്‍ ആയ ക്രോസ്ബാറിന് മീതേ ഉയരം താണ്ടണ്ടാന്‍ രണ്ടണ്ടു തവണ ശ്രമം നടത്തി. കാലിന്റെ ഉപ്പൂറ്റിയിലെ പരുക്ക് ക്രോസ് ബാര്‍ താണ്ടണ്ടുന്നതിന് തടസമായി. രണ്ടണ്ടു ശ്രമങ്ങള്‍ നടത്തിയെങ്കിലും 1.85 മീറ്റര്‍ ചാടിക്കടക്കാനായില്ല.
കരിയറിലെ നാലാം റെക്കോര്‍ഡാണ് ഇന്നലെ പിറന്നത്. പഠന കാലയളവിന്റെ പേരില്‍ എം.ജി സര്‍വകലാശാല എയ്ഞ്ചല്‍ മത്സരിക്കുന്നതിന് തടസം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതുമുന്‍കൂട്ടി മനസിലാക്കി ഹൈക്കോടതിയെ സമീപിച്ചു മത്സരിക്കാന്‍ അനുകൂലവിധി സമ്പാദിച്ചാണ് മൂഡബിദ്രിയില്‍ എയ്ഞ്ചല്‍ വന്നത്. പ്രതീക്ഷിച്ച പോലെ തന്നെ എയ്ഞ്ചല്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം.ജി ഫെഡറേഷന് അപ്പീല്‍ നല്‍കി.
ഹൈക്കോടതി വിധി ചൂണ്ടണ്ടിക്കാട്ടി സംഘാടകര്‍ അപ്പീല്‍ തള്ളി. അന്തര്‍ സര്‍വകലാശാല മീറ്റില്‍ മത്സരിക്കാന്‍ 25 വയസും എട്ടു വര്‍ഷ പഠന കാലയളവുമാണ് മാനദണ്ഡം. ഇതു പിന്നിട്ടെന്ന് ചൂണ്ടണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍, എയ്ഞ്ചലിന് 23 വയസും അഞ്ചു വര്‍ഷ പഠന കാലയളവും മാത്രമേ ആയിട്ടുള്ളു.
കാലിക്കറ്റ് സര്‍വകലാശാല മീറ്റില്‍ ഒളിംപ്യന്‍ ബോബി അലോഷ്യസിന്റെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയാണ് എയ്ഞ്ചല്‍ അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പിന് എത്തിയത്. ബോബിയുടെ 1.68 മീറ്ററെന്ന റെക്കോര്‍ഡ് 1.76 മീറ്റര്‍ ചാടിയാണ് എയ്ഞ്ചല്‍ തിരുത്തിയത്. എയ്ഞ്ചല്‍ ഇത്തവണ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന്റെ താരമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിറങ്ങലിച്ച് മ്യാന്‍മാര്‍; ഇരട്ട ഭൂകമ്പത്തില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  25 days ago
No Image

മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യൂ കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  25 days ago
No Image

വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം

Kerala
  •  25 days ago
No Image

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

National
  •  25 days ago
No Image

കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്  

National
  •  25 days ago
No Image

ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന

National
  •  25 days ago
No Image

വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ

Kerala
  •  25 days ago
No Image

എന്റമ്മോ...തീവില; റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണം; പവന്‍ വാങ്ങാന്‍ ഇന്ന് 70,000വും മതിയാവില്ല!

Business
  •  25 days ago
No Image

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13കാരന്‍ ചാടിപ്പോയത് സാഹസികമായി;  അന്വേഷണം തുടര്‍ന്ന് പൊലിസ്

Kerala
  •  25 days ago
No Image

ഇന്ത്യന്‍ രൂപയും ലോക കറന്‍സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today

Economy
  •  25 days ago