അങ്കാറയിലെ ആസ്‌ത്രേലിയന്‍ എംബസിക്കു സമീപം വെടിവയ്പ്പ്: രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു
അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ ആസ്‌ത്രേലിയന്‍ എംബസിക്കു സമീപം വെടിവയ്പ്പിനെ തുടര്‍ന്നു രണ്ടു പേരെ അറസ്റ്റ് ചെയ്തതായി അങ്കാറ ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. വെളുത്ത കാറില്‍ വന്ന സംഘം ആകാശത്തേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ഞായര്‍ പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. സുരക്ഷാ സംഘം ഉടനടി എംബസി റോഡ് അടയ്ക്കുകയും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും മയക്കുമരുന്നിന്റെ പിടിയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. നാശനഷ്ട്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവധി ദിവസം ആയതുകൊണ്ട് എംബസിയെ ലക്ഷ്യമാക്കിയാണോ എന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന്പൊലിസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ആഗസ്റ്റില്‍ അങ്കാറയിലെ യു.എസ് എംബസിക്കു നേരെ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിരുന്നു. പക്ഷെ അന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആസ്‌ത്രേലിയന്‍ എംബസി സ്ഥിതി ചെയ്യുന്ന അതെ സ്ട്രീറ്റില്‍ 130 മീറ്റര്‍ അപ്പുറത്താണ് യു.എസ് എംബസിയും സ്ഥിതി ചെയ്യുന്നത്.
2016 ഡിസംബര്‍ 19 നു റഷ്യന്‍ അംബാസഡര്‍ ആന്ദ്രെയി കാര്‍ലോവ് അങ്കാറയിലെ റഷ്യന്‍ എംബസ്സിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു എംബസി ആക്രമണം നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."