HOME
DETAILS

മാരുതി സുസുക്കി ആള്‍ട്ടോ 800 വില്‍പ്പന നിര്‍ത്തുന്നു

  
backup
November 26, 2018 | 2:57 PM

464564565463213123

ഭൂരിഭാഗം ഇന്ത്യക്കാരെയും നാലുചക്രത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ച ആള്‍ട്ടോ 800 മോഡല്‍ നിര്‍മാണവും വില്‍പ്പനയും മാരുതി സുസുക്കി നിര്‍ത്തുന്നു. 2019 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ നിര്‍ത്തിവയ്ക്കുമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 ജൂലൈ മുതല്‍ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ അടക്കം കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്നോടിയായാണ് മാരുതി സുസുക്കിയുടെ തീരുമാനം. 2020 ജനുവരിയില്‍ ബി.എസ് 6 വാഹനങ്ങള്‍ ഇറക്കാനും പദ്ധതിയുണ്ട്. ഇപ്പോള്‍ ആള്‍ട്ടോ 800 നും മാരുതി ഓംമ്‌നിക്കും ശക്തിപകരുന്ന 796 സി.സി എന്‍ജിനുകള്‍ ബി.എസ് 6 സറ്റാന്‍ഡേര്‍ഡില്‍ വരില്ല.

ഓംമ്‌നി വാനും നിര്‍ത്തിവയ്ക്കാനാണ് കൂടുതല്‍ സാധ്യത. ഇതുസംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. സുരക്ഷ മാത്രമല്ല, മലിനീകരണ പ്രശ്‌നം കൂടി കാരണമായാണ് ബി.എസ് 6 വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കര്‍ശന നിര്‍ദേശം വന്നിരിക്കുന്നത്.

പകരം ഏത് മോഡലാണ് ഇറക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. പഴയ മോഡലുകളില്‍ എ.ബി.എസ്, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വലിയ ചെലവുവരും. ബേസ് മോഡലില്‍ ലക്ഷ്യംവയ്ക്കുന്നവര്‍ക്ക് താങ്ങാന്‍ പറ്റാത്ത ചെലവേറിയ കാറായി മാറും. പഴയ മോഡലുകളില്‍ അധികം പരീക്ഷണം നടത്താതെ, ഭാവി ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ മോഡലിനു വേണ്ടിയായിരിക്കും ശ്രമിക്കുകയെന്നും മാരുതി സുസുക്കി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  a month ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  a month ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  a month ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  a month ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a month ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a month ago